ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ജീവനക്കാരിയെ അപമാനിച്ചതായി പരാതി

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.04.2019) ജില്ലാ ആശുപത്രിയില്‍ രക്തദാനത്തിനെത്തിയ ദാതാവിന്റെ സഹായി ലാബ് ജീവനക്കാരിയെ അപമാനിച്ചതായി പരാതി. ബ്ലഡ് ബാങ്ക് ലാബ് ജീവനക്കാരിയാണ് ആംബുലന്‍സ് ഡ്രൈവര്‍ തന്നെ അപമാനിച്ചതായി ആശുപത്രി സൂപ്രണ്ടിനും വനിതാ കമ്മീഷനും പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രക്തദാനത്തിനെത്തിയ അജീഷിന്റെ കൂടെ വന്ന രതീഷിനെതിരെയാണ് പരാതി നല്‍കിയത്.

അജീഷിനെ കൗണ്‍സില്‍ നടത്തുന്നതിനിടയില്‍ ബ്ലഡ് ബാങ്കിന്റെ വാതില്‍ തള്ളിത്തുറന്ന് അതിക്രമിച്ച് കയറിയ രതീഷ് അജീഷിനു മുന്നില്‍ വെച്ച് അപമാനിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയുമായിരുന്നുവത്രേ. കൗണ്‍സിലിംഗ് നടത്തുന്നത് സ്വകാര്യത ആയതിനാല്‍ രതീഷിനോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ പാലിയേറ്റീവ് കെയര്‍ ഡ്രൈവറാണെന്നും പുറത്ത് പോകാന്‍ സൗകര്യമില്ലെന്നും താല്‍ക്കാലിക ജീവനക്കാരിയായ നീ നിന്റെ ശമ്പളത്തിലുള്ള ജോലി ചെയ്താല്‍ മതിയെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയതായി പരാതിയില്‍ പറയുന്നു.

രക്തദാതാവിനോട് കൗണ്‍സിലിന്റെ ഭാഗമായി ചോദ്യങ്ങള്‍ ചോദിക്കുന്ന സമയത്ത് ദാതാവിന് പകരം രതീഷ് കളിയാക്കുന്ന രീതിയില്‍ മറുപടി പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ബ്ലഡ് ബാങ്കിലെ ജീവനക്കാരിയെ അപമാനിച്ച സംഭവത്തില്‍ കുറ്റക്കാരനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ജില്ലാ ആശുപത്രി ജീവനക്കാരുടെ സംഘടനയും ആവശ്യപ്പെട്ടു. ബ്ലഡ് ബാങ്കിലെ ഒറ്റ മുറിയില്‍ യുവതിയായ ബ്ലഡ് ജീവനക്കാരി തനിച്ചാണ് ജോലി ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ ജീവനക്കാരിയുടെ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും സംഘടന നേതാക്കള്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, complaint, Bank, District-Hospital, Abusing against Blood bank Lady officer
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?