പാലക്കാട്ട് ഇടതു കോട്ടയിളക്കാന്‍ ശ്രീകണ്ഠന്‍; മൂന്നാമൂഴം തേടുന്ന എംബി രാജേഷിന് മത്സരം എളുപ്പമാവില്ല; മണ്ഡലം പിടിക്കാന്‍ പുത്തന്‍ പ്രചരണതന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്; കൗതുകമായി സ്ഥാനാര്‍ഥിയുടെ സൈക്കിള്‍ സവാരി

പാലക്കാട്: (www.kvartha.com 06.04.2019) പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ഇത്തവണ സിപിഎം സ്ഥാനാര്‍ഥിയായി സിറ്റിങ് എംപി എം ബി രാജേഷിനെ തന്നെ എല്‍ഡിഎഫ് കളത്തിലിറക്കുമ്പോള്‍ യുഡിഎഫിനുവേണ്ടി വി കെ ശ്രീകണ്ഠനും എന്‍ഡിഎയ്ക്കുവേണ്ടി സി കൃഷ്ണകുമാറുമാണ് മത്സരിക്കുന്നത്. ഇടതുകോട്ടയാണെങ്കിലും ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠന്‍ ശ്കതമായ വെല്ലുവിളിയാണ് എംബി രാജേഷിന് മുന്നില്‍ ഉയര്‍ത്തുന്നത്. ഇത്തവണ കോണ്‍ഗ്രസ് വോട്ടുകള്‍ കൃത്യമായി ലഭിച്ചാല്‍ ജയിച്ചുകയറാമെന്നാണ് യുഡിഎഫ് പ്രതീക്ഷ.

കേരളത്തിലെ ഏറ്റവും വലിയ ആദിവാസമേഖലയായ അട്ടപ്പാടി ഉള്‍പ്പെടുന്ന പാലക്കാട് മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളും നിര്‍ണായകമാണ്. വികസനപ്രശ്‌നങ്ങളാണ് പാലക്കാട്ട് പ്രധാന പ്രചാരണ വിഷയമാകുന്നത്. സിറ്റിംഗ് എംപിയുടെ മൂന്നാം ഊഴമാണ് ഇത്തവണ.


അതിനിടെ, വികെ ശ്രീകണ്ഠന്റെ തിരഞ്ഞെടുപ്പ് പര്യടനം ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ രാത്രി വൈകി പൂര്‍ത്തിയായി. രാവിലെ എട്ടിന് കിണാശേരിയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി എ തങ്ങള്‍ നിര്‍വ്വഹിച്ചു.

സ്ഥാനാര്‍ത്ഥിയെ വരവേല്‍ക്കാനായി കാട്ടുകുളത്ത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന വന്‍ ജനാവലിയാണ് കാത്തുനിന്നത്. തുടര്‍ന്ന് തലയണക്കാട്, കടമ്പഴിപ്പുറം വട്ടംതുരുത്തി, കല്ലംപറമ്പ്, ഷാരു കോവില്‍, പതിനാറാം മൈല്‍, മംഗലാംകുന്ന്, വലിമ്പിലിമംഗലം മണ്ണമ്പറ്റ, പുലാപ്പറ്റ മണ്ടഴി, ഉമ്മനഴി, കോണിക്കഴി, വാക്കട സെന്റര്‍, പൊമ്പറ സെന്റര്‍ , കരിമ്പുഴ തെരുവ്, തോട്ടര, കുലിക്കിലിയാട് ചന്തപ്പടി, കരിപ്പമണ്ണ, ചോളോട്, പടിഞ്ഞാറേ പാലോട് എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം തള്ളച്ചിറ കിഴക്കേപറമ്പില്‍ സമാപിച്ചു.

പുലാപ്പറ്റയില്‍ വികെ ശ്രീകണ്ഠന്‍ സൈക്കിള്‍ സവാരി നടത്തിയാണ് വോട്ട് അഭ്യര്‍ത്ഥിച്ചത് . പ്രവര്‍ത്തകര്‍ തയ്യാറാക്കിയ സൈക്കിളില്‍ സ്ഥാനാര്‍ഥി വോട്ടഭ്യര്‍ത്ഥനയുമായി കടന്നുപോയി. സ്ഥാനാര്‍ഥിയുടെ സൈക്കിള്‍ സവാരി കാഴ്ച്ചക്കാര്‍ക്ക് ഏറെ കൗതുകമായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, palakkad, News, Politics, Election, Trending, MB Rajesh, VK Sreekandan, Tough Contest in Palakkad Constituency


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?