എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം: ജംഷീദ് ചിത്താരി പ്രസി.,ഹസന്‍ പടിഞ്ഞാര്‍ ജന. സെക്ര
കാഞ്ഞങ്ങാട് (www.evisionnews.co): 'ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്' എന്ന പ്രമേയം ഉയര്‍ത്തിപിടിച്ച് നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു. പുതിയകോട്ട മുനിസിപ്പല്‍ ലീഗ് ഓഫീസില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ആബിദ് ആറങ്ങാടി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മണ്ഡലം പ്രസിഡന്റ് റംഷീദ് തോയമ്മല്‍ അധ്യക്ഷത വഹിച്ചു. സാദിഖുല്‍ അമീന്‍, ആഷിര്‍ കല്ലൂരാവി, ജംഷീദ് ചിത്താരി, ഹസന്‍ പടിഞ്ഞാര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ജംഷീദ് ചിത്താരി (പ്രസി), ആഷിഖ് അടക്കം, നസീം മാണിക്കോത്ത്, ജമാല്‍ അരയി (വൈസ് പ്രസി), ഹസന്‍ പടിഞ്ഞാര്‍ (ജന. സെക്ര), തൗഫീഖ് പാണത്തൂര്‍, നജീബ് ഹദ്ദാദ് നഗര്‍, ഉനൈസ് കള്ളാര്‍ (സെക്ര), ജബാര്‍ ചിത്താരി (ട്രഷ).
Powered by Info News For You

Comments
Post a Comment