മണ്‍റോ തുരുത്തുകാര്‍ക്ക് വോട്ടില്ല, എന്നിട്ടും കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി അവര്‍ എത്തുന്നതിന്റെ കാരണമിതാണ്
കൊല്ലം: (www.kvartha.com 19.04.2019) മണ്‍റോ തുരുത്തുകാര്‍ക്ക് മണ്ഡലത്തില്‍ വോട്ടില്ല, എന്നിട്ടും കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി തുരുത്ത് നിവാസികള്‍ ഒന്നടങ്കം എത്തുന്നു. കാരണം കൊല്ലത്തെ സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലാണ്. കെ എന്‍ ബാലഗോപാലും മണ്‍റോ തുരുത്തും തമ്മില്‍ വലിയ ബന്ധമുണ്ട്. അതിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരു ദേശത്തിന്റെ കഥ. ഒരു അതിജീവനത്തിന്റെ കഥ. തങ്ങളുടെ ജീവനോളം പോന്ന പ്രത്യുപകാരത്തിന്റെ കഥ.
നാലുപാടും വെള്ളത്തില്‍ ചുറ്റപ്പെട്ട മണ്‍റോ തുരുത്ത് ഒരിക്കല്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് രക്ഷകനായത് കെ എന്‍ ബാലഗോപാലായിരുന്നു. ഏത് സമയത്തും വെള്ളത്തിനടിയിലായേക്കാമെന്ന അവസ്ഥയിലുള്ള മണ്‍റോ തുരുത്തിന്റെ അതിജീവനത്തിന് രാപ്പകല്‍ പോരാടിയ വ്യക്തിയായിരുന്നു കെ എന്‍ ബാലഗോപാല്‍.
ഓരോ വേലിയേറ്റങ്ങളിലും, അഷ്ടമുടി കായലിന്റെയും കല്ലട പുഴയുടെയും സംഗമ കേന്ദ്രമായ മണ്‍റോ തുരുത്തിന്റെ നല്ലൊരു ശതമാനം വെള്ളത്തിനടിയില്‍ ആകുമെന്ന സ്ഥിതിയിലായിരുന്നു. സുനാമിക്ക് ശേഷമാണ് ഈ പ്രതിഭാസം ജനജീവിതത്തിന് ഭീഷണിയാകുന്ന തരത്തില്‍ വര്‍ദ്ധിച്ചത്. മണ്‍റോതുരുത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണമായി പല കാര്യങ്ങളും പറയുന്നുണ്ടെങ്കിലും കൃത്യമായ നിഗമനങ്ങളില്‍ എത്താന്‍ ഇതുവരെ ഗവേഷകര്‍ക്കും സാധിച്ചിട്ടില്ല.
മണ്‍റോ കനാല്‍ പലവിധ അവശിഷ്ട്ടങ്ങളാല്‍ തടസ്സപ്പെടുന്നതിനാല്‍ വേലിയേറ്റം നീണ്ടകര തുറമുഖത്ത് നിന്നും 40 കിലോ മീറ്റര്‍ അകലെയുള്ള അഷ്ട്ടമുടിക്കായലില്‍ എത്തുമ്പോള്‍ മണ്‍റോ ദ്വീപില്‍ തങ്ങി നില്‍ക്കുകയാണ് ചെയ്യുന്നതെന്നാണ് തിരുവനന്തപുരത്തെ നാഷ്ണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സറ്റഡീസ് (എന്‍ സി ഇ എസ് എസ്) നടത്തിയ പഠനങ്ങളില്‍ പറയുന്നത്.
2014 ല്‍ കാലവര്‍ഷക്കെടുതി നിരീക്ഷിക്കാന്‍ മണ്‍റോ തുരുത്തില്‍ എത്തിയ രാജ്യസഭ എംപി കെ എന്‍ ബാലഗോപാല്‍ സാധാരണ മഴക്കെടുതിക്കപ്പുറം അവിടങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഭൂമിശാസ്ത്രപരവും പരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. 2015 ഫെബ്രുവരി 27ന് അദ്ദേഹം ഇക്കാര്യം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ചതോടെ മണ്‍റോ തുരുത്ത് ദേശീയ ശ്രദ്ധ നേടുകയും ചെയ്തു.
എംപിയുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് ഒരു കേന്ദ്ര സംഘം മണ്‍റോ തുരുത്ത് സന്ദര്‍ശിച്ചെങ്കിലും സുനാമി മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മാത്രമാണ് നിര്‍ദേശിച്ചത്. പക്ഷേ അവിടെ അവസാനിപ്പിക്കാന്‍ ബാലഗോപാലന്‍ തയ്യാറായില്ല. അദ്ദേഹം അന്ന് കൈമലര്‍ത്തിയിരുന്നെങ്കില്‍ മണ്‍റോ തുരുത്തിനെ പരിസ്ഥിതി ലോല പ്രദേശമെന്ന് പ്രഖ്യാപിച്ചു അവിടത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമായിരുന്നു. പക്ഷേ അദ്ദേഹം അതിന് തയ്യാറായില്ല. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റിനെ സമീപിക്കുകയും പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുകയും ഈ ഭൂപ്രദേശത്തിന് ഇണങ്ങുന്ന നിര്‍മാണരീതികള്‍ കണ്ടെത്തി അത് നടപ്പിലാക്കണമെന്ന് തറപ്പിച്ചു പറയുകയും ചെയ്തു.
വെള്ളം ഇരച്ചു കയറുമ്പോള്‍ വെള്ളത്തിനനുസരിച്ച് ഉയര്‍ന്ന് പൊങ്ങുന്ന ഒരു വീടിന്റെ സാധ്യതയെക്കുറിച്ചാണ് അദ്ദേഹം ആലോചിച്ചത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റുമായി ചേര്‍ന്ന് കൂടുതല്‍ പഠിക്കുകയും രാജ്യത്തെയും വിദേശങ്ങളിലെയും ആര്‍ക്കിടെക്ട് വിഗ്ദരുമായി സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള ഡിസാസ്റ്റര്‍ പ്രൂഫ് ആംഫിബിയസ് ഹൗസസ് (Disaster-proof amphibious housse) സംവിധാനം അവലംബിച്ചു.
വീട് നിര്‍മ്മാണ ഡിസൈന്‍ വികസിപ്പിച്ചെടുത്ത ശേഷം സിപിഎമ്മിന്റെ ചിലവില്‍ ഇത്തരത്തില്‍ ഒരു വീടിന്റെ നിര്‍മാണപ്രവര്‍ത്തനം 2018 ഏപ്രിലില്‍ മണ്‍റോ തുരുത്തില്‍ ആരംഭിച്ചു. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാവുകയാണ്. രാജ്യസഭ എംപി കാലാവധി കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഈ നിര്‍മാണ പ്രവര്‍ത്തനവുമായി മുന്നോട്ടുപോയതെന്നതും ശ്രദ്ധേയം. ഒരുപക്ഷേ വെറും കോലാഹലം മാത്രമാണെങ്കില്‍ തന്റെ കാലാവധി കഴിഞ്ഞതോടെ അദ്ദേഹത്തിന് ഈ ആശയങ്ങള്‍ ഉപേക്ഷിക്കാമായിരുന്നു.
ഭാരം കുറഞ്ഞതും, ജലപ്രതിരോധ ശേഷിയുള്ളതുമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വീടുകള്‍ക്ക് കെമിക്കല്‍ ടോയ്ലറ്റ് സംവിധാനവും ഉണ്ടാകുമെന്നുള്ളതും പ്രത്യേകതയാണ്. വിദഗ്ധരുടെ സഹായത്തോടെ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുകയും പ്രശ്ന പരിഹാരങ്ങള്‍ക്ക് ശാസ്ത്രീയമായ വഴികള്‍ തേടുകയും ചെയ്ത് അവലംബിച്ച് മണ്‍റോ തുരുത്തുകാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട നാട്ടുകാരുടെ പ്രിയപ്പെട്ട ബാലഗോപാല്‍ ഇന്ന് ലോക്സഭയിലേക്ക് ജനവിധി തേടുമ്പോള്‍ എങ്ങനെയാണ് അദ്ദേഹത്തെ വിജയിപ്പിക്കാതിരിക്കാന്‍ ആ നാട്ടുകാര്‍ക്ക് സാധിക്കുക.
ലോകശ്രദ്ധ നേടിയതോടെ മണ്‍റോ തുരുത്തിലെ ടൂറിസം സാധ്യതകളും തെളിഞ്ഞു. പഴയകാല ബ്രിട്ടീഷ് നിര്‍മിതികള്‍, പുരാതന ശേഖരങ്ങള്‍, പഴയ പള്ളികള്‍ എന്നിങ്ങനെ നീളുന്ന ചരിത്രാവശേഷിപ്പുകളും ആനകള്‍ നദിയിലൂടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടത്തുന്ന കൗതുക കാഴ്ച നിറഞ്ഞതുമായ സ്ഥലമാണ് മണ്‍റോ തുരുത്ത്. കേരളത്തിലെ ആദ്യത്തെ കോളജ് കെട്ടിപ്പൊക്കാനുള്ള മൂലധനത്തിന്റെ ഉത്ഭവസ്ഥാനമെന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയാണ് ഈ തുരുത്ത്.
തങ്ങളുടെ ജീവന്റെ വിലയാണ് അവര്‍ ബാലഗോപാലിന് നല്‍കുന്നത്. നേരത്തെയും പ്രചരണത്തിനായി അവര്‍ എത്തിയിരുന്നു. മണ്‍റോതുരുത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്റെ നേതൃത്വത്തില്‍ നൂറോളം വരുന്ന മണ്‍റോതുരുത്ത് നിവാസികളാണ് പെരുമണില്‍ നിന്നും സൈക്കിള്‍ റാലിയായി കൊല്ലത്ത് എത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kollam, Election, Voters, LDF, Lok Sabha, Trending, Manro Island natives very active for KN Balagopal's election campaign in Kollam

Powered by Info News For You

Comments
Post a Comment