റമദാന്‍ കഴിയും വരെ ഭക്ഷ്യകേന്ദ്രങ്ങളിലും കടകളിലും കര്‍ശന പരിശോധനയുണ്ടാകും

ദോഹ: (www.kvartha.com 25.04.2019) റമദാന്‍ കഴിയും വരെ ഭക്ഷ്യകേന്ദ്രങ്ങളിലും കടകളിലും കര്‍ശന പരിശോധന നടത്താന്‍ തീരുമാനം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തുന്നത്. വിശുദ്ധ റമദാന്‍ മാസത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആരോഗ്യ - ഭക്ഷ്യ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് പരിശോധ ഊര്‍ജിതമാക്കുന്നത്.

കടകളിലെ ഭക്ഷ്യസാധനങ്ങള്‍, സൂക്ഷിപ്പ് കേന്ദ്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിനായുള്ള വാഹനങ്ങളും സൗകര്യങ്ങളും എന്നിവ സൂക്ഷമമായി പരിശോധനക്ക് വിധേയമാക്കും. പരമ്പരാഗത ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന കേന്ദ്രങ്ങള്‍ അല്‍ദായിന്‍ മുനിസിപ്പാലിറ്റിയുടെ ആരോഗ്യനിരീക്ഷണ വിഭാഗം പ്രത്യേക കാമ്പയിന്റെ ഭാഗമായി സന്ദര്‍ശിച്ചു. വിവിധ കാര്യങ്ങളില്‍ സൂക്ഷ്മ പരിശോധനയാണ് നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് ഇവ ആരോഗ്യത്തിന് നല്ലതാണോ എന്ന് പരിശോധിക്കാനായി ലബോറട്ടറികളിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. റമാദാന്റെ ആദ്യത്തില്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന പരമ്പരാഗത ഭക്ഷ്യസാധനങ്ങള്‍ ഉണ്ടാക്കുന്ന കടകളിലും കേന്ദ്രങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വിടുവീഴ്ചയില്ലെന്ന് അധികൃതര്‍ പറയുന്നു.

റമദാന് മുന്നോടിയായി സമഗ്രമായ പരിശോധനാപ്രവര്‍ത്തന പദ്ധതി ശമാല്‍ മുനിസിപ്പാലിറ്റിയുടെ മുനിസിപ്പല്‍ സര്‍വീസസ് അഫയേഴ്‌സ് ആന്‍ഡ് മുനിസിപ്പല്‍ കണ്‍ട്രോള്‍ വകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാദിവസവും രാവിലെയും വൈകുന്നേരങ്ങളിലും പരിശോധനകള്‍ നടത്തും. അല്‍ശമാല്‍ അറവുകേന്ദ്രങ്ങളില്‍ വെറ്ററിനേറിയന്മാരുടെ സേവനം രാവിലെ അഞ്ചു മുതല്‍ വൈകുന്നേരം അഞ്ചുവരെയുണ്ടാകും. രാവിലെയും വൈകുന്നേരങ്ങളിലും ഫിഷ് മാര്‍ക്കറ്റുകളിലും ഇന്‍സ്‌പെക്ടര്‍മാരുടെ സേവനമുണ്ടാകും. മത്സ്യ, മാംസ, പൗള്‍ട്രി ഷോപ്പുകളില്‍ സാധാരണയുള്ള പരിശോധനകള്‍ തുടര്‍ന്നുമുണ്ടാകും.

ദോഹ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ നിയന്ത്രണവിഭാഗവും പരിശോധന കാമ്പയിനുകള്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ അല്‍ സദ്ദ്, അല്‍ നാസര്‍ ഭാഗങ്ങളില്‍ പരിശോധന നടത്തി. മൂന്ന് കടകളില്‍ നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ ഇന്‍സ്‌പെക്ടര്‍മാരെയും വെറ്ററിനേറിയന്‍സിനെയും കൂടുതലായി നിയോഗിച്ചിട്ടുണ്ട്. ദോഹയുടെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് പരിശോധന. ഇതിനായി പ്രത്യേകമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Qatar, Gulf, News, Doha, Ramadan, Hotel, Food, Health, Foodstuffs and shops will be checked until Ramadan. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?