ബാലാകോട്ട് ആക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രിയുടെ വോട്ട് അഭ്യര്‍ത്ഥന; തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കമ്മിഷന്‍
മുംബൈ: (www.kvartha.com 11.04.2019) പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തിയതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ വോട്ട് അഭ്യര്‍ഥന നടത്തിയെന്നാണ് പ്രധാനമന്ത്രിക്കെതിരെയുള്ള പരാതി. സംഭവം പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ഉസ്മാനാബാദ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: PM Modi’s Balakot remark Prima Facie violation: Poll officer, Mumbai, News, Politics, Lok Sabha, Election, Trending, Complaint, Report, National.
കന്നിവോട്ടര്‍മാരോട് ബാലാകോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും കന്നിവോട്ട് സമര്‍പ്പിക്കണമെന്നാണ് ചൊവ്വാഴ്ച ലാത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഡി പ്രസംഗിച്ചത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോഡിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സംഭവത്തില്‍ മോഡിക്കെതിരെ എന്തു നടപടിയെടുക്കണമെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത് . ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോജിക്കുകയാണെങ്കില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.
സി.പി.ഐ എം പോളിറ്റ് ബ്യൂറോ മെമ്പര്‍ നീലോത്പല്‍ ബസു ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. സൈനികരുടെ ചിത്രങ്ങളോ ഇത് സംബന്ധിച്ച പരസ്യങ്ങളോ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി തന്നെ ഈ ചട്ടം ലംഘിച്ചതായി പരാതിയില്‍ പറയുന്നു.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോഡിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സംഭവത്തില്‍ മോഡിക്കെതിരെ എന്തു നടപടിയെടുക്കണമെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത് . ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോജിക്കുകയാണെങ്കില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.
സി.പി.ഐ എം പോളിറ്റ് ബ്യൂറോ മെമ്പര്‍ നീലോത്പല്‍ ബസു ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. സൈനികരുടെ ചിത്രങ്ങളോ ഇത് സംബന്ധിച്ച പരസ്യങ്ങളോ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി തന്നെ ഈ ചട്ടം ലംഘിച്ചതായി പരാതിയില്‍ പറയുന്നു.
Keywords: PM Modi’s Balakot remark Prima Facie violation: Poll officer, Mumbai, News, Politics, Lok Sabha, Election, Trending, Complaint, Report, National.
Powered by Info News For You

Comments
Post a Comment