ഫോണ്‍വിളിയെ ചൊല്ലിയുള്ള തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചുകൊന്നു

കൊച്ചി: (www.kvartha.com 26.04.2019) ഫോണ്‍വിളിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചുകൊന്നു. കൊച്ചി കണ്ണമാലി സ്വദേശി ഷേളി (44)യെയാണ് ഭര്‍ത്താവ് സേവിയര്‍ (67) സംശയത്തെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ഭാര്യയുടെ ഫോണ്‍ വിളിയെ ചൊല്ലി സേവിയറും ഷേളിയും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കം നടന്നു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കം ഉണ്ടാവുകയും അത് കൈയ്യേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഷേളിയുടെ ഫോണിലേയ്ക്ക് വീണ്ടും ആരുടെയോ കോള്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്.

Husband killed wife in Kochi, Kochi, News, Local-News, Murder, Police, Arrested, Phone call, Kerala

ഇതോടെ അരിശം കയറിയ സേവിയര്‍ ഷേളിയുടെ വായും മൂക്കും പൊത്തിപ്പിടിക്കുകയും, കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഷേളി മരിച്ചെന്ന് ഉറപ്പായതോടെ സേവിയര്‍ ഇവരുടെ ഫോണില്‍ നിന്ന് പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു.

പോലീസ് എത്തിയപ്പോള്‍ ചെറുത്ത് നില്‍പ്പിന് പോലും തയ്യാറാകാതെ സേവ്യര്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Husband killed wife in Kochi, Kochi, News, Local-News, Murder, Police, Arrested, Phone call, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?