കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്ററുകള്‍; നിലമ്പൂര്‍ പ്രസ് ക്ലബ്ബിലെത്തിയ കത്തില്‍ ആദിവാസികളെ മര്‍ദ്ദിക്കുന്ന വ്യവസ്ഥിതിയെ താങ്ങിനിര്‍ത്തുന്നതിന് പകരം രണോത്സുക പോരാട്ടത്തിനിറങ്ങാന്‍ ആഹ്വാനം
കണ്ണൂര്‍:(www.kvartha.com 20/04/2019) കണ്ണൂരിലെ പേരാവൂരില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പേരാവൂര്‍ ചെവിടിക്കുന്നിലെ വാടകക്കെട്ടിടത്തിന്റെ ചുവരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
'ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല,തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക' എന്നീ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
'ജലീലിന്റെ കൊലപാതകികള്‍ക്ക് മാപ്പില്ല,തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക' എന്നീ മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്.
നേരത്തേ മാവോയിസ്റ്റുകള്‍ വയനാട്ടിലെയും നിലമ്പൂരിലെയും ആദിവാസികളോട് വോട്ട് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന കത്തിന്റെ പകര്‍പ്പ് നിലമ്പൂര്‍ പ്രസ് ക്ലബ്ബിലെത്തിയിരുന്നു. ആദിവാസികളെ മര്‍ദ്ദിച്ച് ഭരിക്കുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ എന്തിന് താങ്ങിനിര്‍ത്തണമെന്ന് കത്തില്‍ ചോദിക്കുന്നു. പകരം രണോത്സുക പോരാട്ടത്തിന് ഇറങ്ങണമെന്ന അഭ്യര്‍ത്ഥനയും കത്തിലുണ്ട്. മാവോയിസ്റ്റ് നേതാവും നാടുകാണി ഏരിയാ സമിതി വക്താവുമായ അജിതയുടെ പേരിലായിരുന്നു കത്ത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Trending, Election, Maoist, Posters, Jaleel, Wayanad, Nilambur, Maoist Posters appeared in Kannur

Powered by Info News For You

Comments
Post a Comment