കാമുകനൊപ്പം ലൈവില്‍ വന്നു, 'ഞാന്‍ എന്റെ ഇഷ്ടപ്രകാരം ജീവിക്കാന്‍ പോകുന്നു', പിന്നാലെ ന്യായികരിച്ചും കുറ്റപ്പെടുത്തിയും കമിതാക്കള്‍

കൊച്ചി:(www.kvartha.com 09/04/2019) കാമുകനൊപ്പം ലൈവില്‍ വന്ന് 'ഞാന്‍ എന്റെ ഇഷ്ടപ്രകാരം ജീവിക്കാന്‍ പോകുന്നു എന്ന് പറയുകയും വീട്ടുക്കാരെ തള്ളി പറയുകയും ചെയ്തതിന് പിന്നാലെ പെണ്‍കുട്ടി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. മറ്റൊരു ലൈവ് വീഡിയോ പോസ്റ്റിലൂടെയാണ് പെണ്‍കുട്ടി വെളിപെടുത്തലുമായി എത്തിയത്.

News, Kochi, Kerala, Social Network, Student, Couple eloaped video viral in social media

പുതിയ വീഡിയോയില്‍ പെണ്‍കുട്ടി വീഡിയോ ചെയ്യാനുണ്ടായ സാഹചര്യം വിശദീകരിക്കുന്നു. ഭാവിയില്‍ എന്തെങ്കിലും പ്രശനങ്ങള്‍ ഉണ്ടായാല്‍ അന്ന് ഉപയോഗിക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞ് കാമുകന്‍ വീഡിയോ ചെയ്യിപ്പിച്ചു. ആവശ്യം വന്നാല്‍ മാത്രം ഈ വീഡിയോ പുറം ലോകം കാണുമെന്ന് ഉറപ്പു നല്‍കി. എന്നാല്‍ സ്‌നേഹിച്ച പുരുഷനെ വിശ്വസിച്ചതിന്റെ പേരില്‍ താനും വീട്ടുക്കാരും ഇപ്പോള്‍ അപമാനിതയായിരിക്കുകയാണെന്നാണ് പെണ്‍കുട്ടി പറയുന്നത്. താന്‍ എവിടെയും പോയിട്ടില്ല. എന്റെ വീട്ടില്‍ തന്നെ ഉണ്ട്. ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു. എന്റെ അച്ഛനും അമ്മയും നിരപരാധികളാണ്. അയാളുടെ വാക്കുകേട്ട് എനിക്ക് പറ്റിയൊരു തെറ്റാണ് ആ വീഡിയോ. ഇനി ഒന്നിനും ഞാനില്ല. പെണ്‍ക്കുട്ടി പറഞ്ഞു നിര്‍ത്തുന്നു.

ഇതിനു പിന്നാലെ മറുപടിയുമായി കാമുകന്റെ വീഡിയോയും വന്നു. പെണ്‍കുട്ടിയുടെ പ്ലാനിംഗ് ആയിരുന്നു വീഡിയോ എന്നാണ് കാമുകന്റെ വിശദീകരണം. എന്ത് ചെയിതിട്ടായാലും ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് അവള്‍ തന്നെയാണ് വീഡിയോ വൈറലാക്കിയത്. ഇപ്പോള്‍ കുറ്റം മുഴുവനും തനിക്കാണ്. ഇനി താന്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നും സമൂഹം പെണ്‍കുട്ടി പറയുന്നത് മാത്രമേ കേള്‍ക്കുകയുള്ളൂ എന്നും കാമുകന്‍ പറയുന്നു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Social Network, Student, Couple eloaped video viral in social media


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?