യു പിയില്‍ മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ മനേക ഗാന്ധിക്ക് ഒടുവില്‍ പണി കിട്ടി
ന്യൂഡെല്‍ഹി: (www.kvartha.com 13.04.2019) യു പിയില്‍ മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ആണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
Keywords: Maneka Gandhi Gets Notice For Telling Muslims "Vote For Me Or Else...", New Delhi, News, Politics, Trending, Lok Sabha, Election, Notice, Minister, Religion, Muslim, National.
മുസ്ലീങ്ങളുടെ വോട്ടില്ലാതെയാണ് ജയിക്കുന്നതെങ്കില്‍ പിന്നെ അവരുടെ ആവശ്യങ്ങള്‍ക്ക് തന്നെ സമീപിക്കേണ്ടതില്ല എന്നായിരുന്നു മേനക ഗാന്ധിയുടെ പ്രസംഗം. വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വെള്ളിയാഴ്ചയായിരുന്നു മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയുള്ള കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ പ്രസംഗം.
സുല്‍ത്താന്‍പുരിലെ മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തൂരബ്ഖനി മേഖലയില്‍ വെള്ളിയാഴ്ച നടന്ന പ്രചാരണത്തിന്റ മൂന്നു മിനിട്ടു നീണ്ടു നില്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മനേകയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. മനേകയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ വിജയം ഉറപ്പാണ്. ഇപ്പോള്‍ തന്നെ താന്‍ വിജയിച്ചുകഴിഞ്ഞു. എന്നാല്‍ തന്റെ വിജയത്തിന് പിന്നില്‍ മുസ്ലീങ്ങളുടെ വോട്ട് ഇല്ലെന്ന് കണ്ടാല്‍ അവരുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ തനിക്കു ബാധ്യതയുണ്ടാവില്ല എന്നായിരുന്നു മനേകയുടെ ഭീഷണി. പ്രസംഗം വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.
സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് മനേക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കൂടാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മേനക ഗാന്ധിക്കെതിരെ കേസെടുക്കണമെന്നും, സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നും പ്രതിപക്ഷവും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ മനേകയ്‌ക്കെതിരെ എന്ത് നടപടിയെടുക്കണം എന്നത് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും. എന്നാല്‍ സംഭവം വിവാദമായതോടെ തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നും തനിക്ക് മുസ്ലിങ്ങളെ ഇഷ്ടമാണെന്നുമുള്ള ന്യായീകരണവുമായി മനേക ഗാന്ധിയും രംഗത്തെത്തി.
മനേകയുടെ പ്രസംഗം ഇങ്ങനെ;
'ഞാന്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. ജനങ്ങളുടെ പിന്തുണയും സ്നേഹവും കൊണ്ടാണ് ജയിക്കുന്നത്. എന്നാല്‍ മുസ്ലീങ്ങളുടെ വോട്ടില്ലാതെയാണ് ജയമെങ്കിലോ? അത് നല്ലതാണെന്നു തോന്നുന്നില്ല. നിങ്ങള്‍ക്കു എനിക്കു വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. എന്നാല്‍ നിങ്ങളുടെ വോട്ട് ഇല്ലാതെയാണ് എന്റെ ജയമെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ ബാധ്യതയുണ്ടാവില്ല' ഇതായിരുന്നു മനേകയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
ഒരു മുസ്ലിം ജോലിക്കായി സമീപിച്ചാല്‍, അത് സാധിച്ചു കൊടുക്കാമെന്ന് ആദ്യം വിചാരിക്കും. എന്നാല്‍ അത് ഒരിക്കലും നടക്കില്ല. ഇത് കൊടുക്കല്‍ വാങ്ങലുകളാണ്. കാരണം നമ്മളെല്ലാവരും മഹാത്മാ ഗാന്ധിയുടെ മക്കളല്ല. ഇങ്ങോട്ടു കിട്ടുന്നത് മാത്രമേ തിരിച്ച് കൊടുക്കാനാവൂ എന്നും മനേക പറഞ്ഞു.
ഈ മണ്ഡലത്തിന്റെ അടിത്തറ രൂപീകരിക്കാന്‍ നിങ്ങള്‍ക്കു ലഭിക്കുന്ന സുവര്‍ണാവസരമാണ് ഇത്. പിലിബിത്തില്‍ ഞാന്‍ എന്തു ചെയ്തുവെന്നു നിങ്ങള്‍ക്കു അവിടത്തെ ജനങ്ങളോടു ചോദിക്കാം. ഒന്നും ചെയ്തില്ലെന്നു തോന്നുന്നുവെങ്കില്‍ എനിക്കു വോട്ടു ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ നിങ്ങള്‍ക്കു തീരുമാനമെടുക്കാം എന്നും മനേക പറഞ്ഞു.
പിലിബിത്തില്‍ നിന്ന് 2014ല്‍ ജനവിധി തേടിയ മനേക ഇക്കുറി മകന്‍ വരുണ്‍ ഗാന്ധിയുടെ മണ്ഡലമായ സുല്‍ത്താന്‍പൂരിലാണു മത്സരിക്കുന്നത്. വരുണ്‍ ഗാന്ധിയാണ് പിലിബിത്തിലെ സ്ഥാനാര്‍ഥി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )സുല്‍ത്താന്‍പുരിലെ മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തൂരബ്ഖനി മേഖലയില്‍ വെള്ളിയാഴ്ച നടന്ന പ്രചാരണത്തിന്റ മൂന്നു മിനിട്ടു നീണ്ടു നില്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മനേകയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. മനേകയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റെ വിജയം ഉറപ്പാണ്. ഇപ്പോള്‍ തന്നെ താന്‍ വിജയിച്ചുകഴിഞ്ഞു. എന്നാല്‍ തന്റെ വിജയത്തിന് പിന്നില്‍ മുസ്ലീങ്ങളുടെ വോട്ട് ഇല്ലെന്ന് കണ്ടാല്‍ അവരുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ തനിക്കു ബാധ്യതയുണ്ടാവില്ല എന്നായിരുന്നു മനേകയുടെ ഭീഷണി. പ്രസംഗം വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.
സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് മനേക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കൂടാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മേനക ഗാന്ധിക്കെതിരെ കേസെടുക്കണമെന്നും, സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നും പ്രതിപക്ഷവും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ മനേകയ്‌ക്കെതിരെ എന്ത് നടപടിയെടുക്കണം എന്നത് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും. എന്നാല്‍ സംഭവം വിവാദമായതോടെ തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നും തനിക്ക് മുസ്ലിങ്ങളെ ഇഷ്ടമാണെന്നുമുള്ള ന്യായീകരണവുമായി മനേക ഗാന്ധിയും രംഗത്തെത്തി.
മനേകയുടെ പ്രസംഗം ഇങ്ങനെ;
'ഞാന്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. ജനങ്ങളുടെ പിന്തുണയും സ്നേഹവും കൊണ്ടാണ് ജയിക്കുന്നത്. എന്നാല്‍ മുസ്ലീങ്ങളുടെ വോട്ടില്ലാതെയാണ് ജയമെങ്കിലോ? അത് നല്ലതാണെന്നു തോന്നുന്നില്ല. നിങ്ങള്‍ക്കു എനിക്കു വോട്ടു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യാം. എന്നാല്‍ നിങ്ങളുടെ വോട്ട് ഇല്ലാതെയാണ് എന്റെ ജയമെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിക്കാന്‍ ബാധ്യതയുണ്ടാവില്ല' ഇതായിരുന്നു മനേകയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
ഒരു മുസ്ലിം ജോലിക്കായി സമീപിച്ചാല്‍, അത് സാധിച്ചു കൊടുക്കാമെന്ന് ആദ്യം വിചാരിക്കും. എന്നാല്‍ അത് ഒരിക്കലും നടക്കില്ല. ഇത് കൊടുക്കല്‍ വാങ്ങലുകളാണ്. കാരണം നമ്മളെല്ലാവരും മഹാത്മാ ഗാന്ധിയുടെ മക്കളല്ല. ഇങ്ങോട്ടു കിട്ടുന്നത് മാത്രമേ തിരിച്ച് കൊടുക്കാനാവൂ എന്നും മനേക പറഞ്ഞു.
ഈ മണ്ഡലത്തിന്റെ അടിത്തറ രൂപീകരിക്കാന്‍ നിങ്ങള്‍ക്കു ലഭിക്കുന്ന സുവര്‍ണാവസരമാണ് ഇത്. പിലിബിത്തില്‍ ഞാന്‍ എന്തു ചെയ്തുവെന്നു നിങ്ങള്‍ക്കു അവിടത്തെ ജനങ്ങളോടു ചോദിക്കാം. ഒന്നും ചെയ്തില്ലെന്നു തോന്നുന്നുവെങ്കില്‍ എനിക്കു വോട്ടു ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ നിങ്ങള്‍ക്കു തീരുമാനമെടുക്കാം എന്നും മനേക പറഞ്ഞു.
പിലിബിത്തില്‍ നിന്ന് 2014ല്‍ ജനവിധി തേടിയ മനേക ഇക്കുറി മകന്‍ വരുണ്‍ ഗാന്ധിയുടെ മണ്ഡലമായ സുല്‍ത്താന്‍പൂരിലാണു മത്സരിക്കുന്നത്. വരുണ്‍ ഗാന്ധിയാണ് പിലിബിത്തിലെ സ്ഥാനാര്‍ഥി.
Keywords: Maneka Gandhi Gets Notice For Telling Muslims "Vote For Me Or Else...", New Delhi, News, Politics, Trending, Lok Sabha, Election, Notice, Minister, Religion, Muslim, National.
Powered by Info News For You

Comments
Post a Comment