ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തടഞ്ഞ് നിറുത്തി പരസ്യമായി നഗ്‌നരാക്കി പരിശോധിച്ചു; ബിഗ് ബസാറിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍

കോട്ടയം: (www.kvartha.com 04.04.2019) കോട്ടയം ബിഗ് ബസാറിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്ത്. ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് കോട്ടയം ബിഗ് ബസാറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തടഞ്ഞ് നിറുത്തി പരസ്യമായി നഗ്‌നരാക്കി പരിശോധിച്ചെന്ന് ആരോപിച്ചാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. സഹോദരങ്ങള്‍ക്കൊപ്പം ബിഗ് ബസാറില്‍ എത്തിയ കുട്ടികളെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ നഗ്‌നരാക്കി പരിശോധിച്ചത്. കഴിഞ്ഞ ദിവസമാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്.

ബന്ധുക്കള്‍ക്കൊപ്പം മധുരം വാങ്ങി പുറത്തേയ്ക്കിറങ്ങുമ്പോള്‍ പിന്നാലെയെത്തിയ ജീവനക്കാര്‍ കുട്ടികളെ തടഞ്ഞു നിറുത്തി പരസ്യമായി പാന്റും ഷര്‍ട്ടും ഊരി പരിശോധന നടത്തുകയായിരുന്നു. തങ്ങള്‍ മോഷ്ടിച്ചില്ലെന്നും ബിഗ് ബസാറിലെ സി.സി.ടി.വി നോക്കാമല്ലോയെന്നും ചോദിച്ചെങ്കിലും ജീവനക്കാര്‍ അത് കൂട്ടാക്കിയില്ല. പരസ്യമായി പരിശോധന നടത്തിയതോടെ കുട്ടികള്‍ മാനസികമായി തകര്‍ന്നുവെന്നും രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയെ തുടര്‍ന്ന് സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും നഗ്‌നരാക്കി പരിശോധിക്കുന്നതായി കണ്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.


കുട്ടികള്‍ പോകുമ്പോള്‍ സിഗ്‌നല്‍ സൗണ്ട് കേട്ടതിനെ തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാര്‍ പോക്കറ്റില്‍ പരിശോധന നടത്തിയത്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ കേസെടുക്കുമെന്നും പോലീസ് മേധാവി പറഞ്ഞു. ബാലാവകാശ കമ്മിഷനിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Parents complaint against big bazaar, Kottayam, News, Local-News, Complaint, Parents, Children, Allegation, Probe, Police, CCTV, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?