പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ കള്ളവോട്ടും വ്യാപകമായ ബൂത്ത് പിടുത്തവും; പലയിടത്തും സംഘര്‍ഷം, കേന്ദ്രമന്ത്രിയുടെ വാഹനം തകര്‍ത്തു
കൊല്‍ക്കത്ത: (www.kvartha.com 29.04.2019) പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ കള്ളവോട്ടും വ്യാപകമായ ബൂത്ത് പിടുത്തവും, പലയിടത്തും സംഘര്‍ഷം, കേന്ദ്രമന്ത്രിയുടെ വാഹനം തകര്‍ത്തു. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ കാര്‍ ആണ് പോളിംഗ് സ്‌റ്റേഷനുമുന്നില്‍ തൃണമുല്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. അസാന്‍സോളിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം.
ബരാബാനിയിലെ പോളിംഗ് ബുത്തിലെത്തിയ ബാബുല്‍ സുപ്രിയോയുടെ വാഹനത്തിനു നേരെ ഒരു സംഘം തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. 180-ാം നമ്പര്‍ ബൂത്തിലെത്തി ബിജെപി ഏജന്റിനെ ബൂത്തിലിരിക്കാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിയോയും പോളിങ് ഓഫീസറും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.
അതേസമയം അസാന്‍സോളില്‍ വോട്ടെടുപ്പ് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇവിടെ ധ്രുതകര്‍മ സേനയും കേന്ദ്രസേനയും സ്ഥലത്തെത്തി സംഘം ചേര്‍ന്ന പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. ചിലയിടങ്ങളില്‍ കള്ളവോട്ട് നടന്നതായും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം അസാന്‍സോളിലെ ബൂത്തിനു മുന്നില്‍ കേന്ദ്രസേനയെ വിന്യസിക്കാത്തതാണ് സംഘട്ടനങ്ങള്‍ക്ക് കാരണമെന്ന് ചില വോട്ടര്‍മാര്‍ ആരോപിച്ചു.
പശ്ചിമ ബംഗാളിലെ എട്ട് പാര്‍ലമെന്ററി മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 68 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. ബഹരാംപൂര്‍, ക്രിഷ് നഗര്‍, റാണാഘട്ട്, കിഴക്കന്‍ ബര്‍ഡ് വാന്‍, ബര്‍ഡ് വാന്‍ ദുര്‍ഗാപൂര്‍, അസാന്‍സോള്‍, ബോല്‍പൂര്‍, ബിര്‍ഭും എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലുള്ള പോരാട്ടമാണ് പ്രധാനമായും പശ്ചിമ ബംഗാളില്‍ നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിലെ മൂണ്‍ സൂണ്‍ സെന്‍, സദാബ്ദി റോയ് എന്നീ സെലിബ്രിറ്റികളും വോട്ടെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: EC accuses Babul Supriyo of abusing, instigating voters as violence erupts in West Bengal's Asansol, Kolkota, West Bengal, News, Politics, Lok Sabha, Election, Trending, Clash, National.

Powered by Info News For You

Comments
Post a Comment