കാസര്‍കോട് ചുട്ടുപൊള്ളുന്നു; രൂക്ഷമായ ജലക്ഷാമവും; പുഴകളും കിണറുകളും വറ്റിവരണ്ടു

കാസര്‍കോട്: (www.kasargodvartha.com 18.04.2019) ജില്ലയില്‍ വേനല്‍ ചൂടിന്റെ കാഠിന്യം രൂക്ഷമായി. പുറത്തിറങ്ങാന്‍ കഴിയാത്ത വിധമാണ് ചൂട് രൂക്ഷമായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ പലയിടത്തും ശുദ്ധജലക്ഷാമവും രൂക്ഷമായിരിക്കുകയാണ്. മലയോര മേഖലകളിലാണ് കൂടുതല്‍ ജലക്ഷാമം നേരിടുന്നത്. അംഗടിമുഗര്‍, പുത്തിഗെ പുഴകള്‍ പൂര്‍ണമായും വറ്റിവരണ്ടു. അഡൂര്‍ പയസ്വിനി പുഴയിലും ജലക്ഷാമം രൂക്ഷമാണ്. കുടിവെള്ളത്തിനായി പുഴകളില്‍ കിണറുണ്ടാക്കിയാണ് മുന്‍കാലങ്ങളില്‍ ജലക്ഷാമം പരിഹരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ പുഴകളിലെ കിണറുകളിലും വെള്ളം കിട്ടാത്ത അവസ്ഥയിലാണ്.

പുഴകളില്‍ കിണര്‍ കുഴിക്കുന്നത് ജില്ലാ ഭരണകൂടം തടഞ്ഞതോടെ കൃഷിക്കും കുടിവെള്ളത്തിനുമായി ജനം പരക്കം പായുകയാണ്. ഏപ്രില്‍ മാസം തന്നെ കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ വരുന്ന ഒരുമാസം എങ്ങനെ കഴിച്ചുകൂട്ടുമെന്ന ആശങ്കയിലാണ് ജനം. ചെറുകിട കര്‍ഷകര്‍ കൃഷിക്ക് ജലസേചനം നടത്താന്‍ കഴിയാതെ വലിയ പ്രതിസന്ധിയിലാണ്. കാര്‍ഷികവിളകള്‍ ഉണങ്ങി നശിക്കാന്‍ തുടങ്ങി. ജലനിധി പോലുള്ള ഒരുപാട് കുടിവെള്ള പദ്ധതികള്‍ നിലവിലുണ്ടെങ്കിലും ഇതൊന്നും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ വേനല്‍ ചൂട് രൂക്ഷമായതോടെ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. കരിന്തളം പാറക്കോല്‍ ഒമാച്ചേരി തോട് നേരത്തെ വറ്റിവരണ്ടു. സാധാരണ ഈ തോട് വറ്റാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൊണ്ടൊടിയില്‍ നിന്നാരംഭിച്ച് ഒമാച്ചേരി പാറക്കോല്‍ വഴി കടന്നുപോയി തേജസ്വിനി പുഴയില്‍ സംഗമിക്കുന്നതാണ് ഈ തോട്. പാറക്കോലിലും ഓമച്ചേരിയിലും വെള്ളം തടഞ്ഞുനിര്‍ത്താന്‍ ചെക്ക് ഡാമുകള്‍ ഉണ്ടെങ്കിലും അതും വറ്റിവരണ്ടിരിക്കുകയാണ്.

കുളിക്കാനും അലക്കാനും നിരവധി കുടുംബങ്ങള്‍ ഈ തോടിനെയാണ് ആശ്രയിച്ചുവന്നിരുന്നത്. കുടിവെള്ള പദ്ധതിയില്‍ കിട്ടുന്ന വെള്ളം കുടിക്കാന്‍ തന്നെ തികയുന്നില്ല. മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ കുടുംബങ്ങള്‍ പാടുപെടുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, Water, River, Well, Top-Headlines, Trending, Heavy summer affected in Kasargod. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?