എം കെ രാഘവനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

കോഴിക്കോട്: (www.kvartha.com 21.04.2019) ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരെ പൊലീസ് കേസെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് നടപടി. ഒളിക്യാമറ വിവാദം വിശദമായി അന്വേഷിക്കണമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തുടര്‍ നടപടികളിലാണ് ഡി ജി പി ലോക്നാഥ് ബഹ്റ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട് തേടിയത്.

അഴിമതി നിരോധന നിയമം, ജനപ്രാതിനിധ്യ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. തന്നെ സമീപിച്ച സംഘം വാഗ്ദാനം ചെയ്ത അഞ്ചു കോടി സ്വീകരിക്കാമെന്ന് രാഘവന്‍ സമ്മതിച്ചതും മുന്‍ തെരഞ്ഞെടുപ്പു വേളയില്‍ പ്രവര്‍ത്തകര്‍ക്ക് മദ്യം നല്‍കി എന്നു പറഞ്ഞതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 കോടി ചെലവായെന്ന വെളിപ്പെടുത്തലുമാണ് കേസെടുക്കാന്‍ ആധാരമായ കാര്യങ്ങളെന്നാണ് റിപ്പോര്‍ട്ട്.


ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ ഹിന്ദി ചാനലാണ് എം കെ രാഘവനെതിരെ ഒളി ക്യാമറ ഓപ്പറേഷന്‍ നടത്തിയത്. തെരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മദ്യം ഒഴുക്കിയതായി രഘവന്‍ വെളിപ്പെടുത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. രാഘവന്റെ നടപടി പെരുമാറ്റ ചട്ട ലംഘനമാണെന്നും കോഴ ആവശ്യപ്പെട്ടതില്‍ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഇടത് മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഈ പരാതികളിലാണ് അന്വേഷണം നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഡി ജി പിക്ക് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്നാണ് പോലീസ് മേധാവി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ഇമെയില്‍ വഴി നിയമോപദേശം തേടിയത്. എന്നാല്‍ എം കെ രാഘവനെതിരെ അന്വേഷണം നടത്താന്‍ അന്വേണ സംഘത്തിന് ഡി ജി പിയില്‍ നിന്ന് നിര്‍ദേശം ലഭിച്ചില്ലെന്നാണ് അറിയുന്നത്.

കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ രാഘവന്റെ മൊഴിയും ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ചാനല്‍ പ്രതിനിധികളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ചാനല്‍ പുറത്തു വിട്ട ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ആരോപണം കെട്ടിച്ചമച്ചതെന്ന നിലപാട് മൊഴിയില്‍ രാഘവന്‍ ആവര്‍ത്തിച്ചപ്പോള്‍ വാര്‍ത്തയില്‍ വാസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നാണ് ചാനല്‍ മേധാവിയുടെയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴി.
അന്വേഷണത്തിന്റെ തുടര്‍ഘട്ടത്തില്‍ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോഴുള്ള നീക്കം യു ഡി എഫ് ക്യാമ്പിന് ക്ഷീണമാണ്. കെട്ടിച്ചമച്ച ആരോപണമെന്ന വാദമാണ് എം കെ രാഘവന്റെ വാദം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)  

Keywords: Kerala, News, Trending, Election, Lok Sabha, UDF, Case, Investigates, Police, Case against M K Raghavan.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?