വെല്ലുവിളി പ്രിയങ്ക ഏറ്റെടുത്തു; മോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കും, പ്രവര്‍ത്തകര്‍ ആവേശത്തില്‍

വാരണാസി: (www.kvartha.com 14.04.2019) ബി ജെ പിയെ വെല്ലുവിളിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ പ്രിയങ്ക സന്നദ്ധത അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല, ഇത്് സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാരിച്ച ചുമതലയുള്ളതിനാല്‍ പ്രിയങ്ക മത്സരിക്കേണ്ടതില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ഏറ്റവും അവസാനഘട്ടമായ മെയ് 19നാണ് വാരണാസിയില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇതിനാല്‍ പ്രചാരണത്തിന് തടസ്സമാകില്ല എന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

Priyanka Gandhi ready to contest from Varanasi against PM Modi, say sources, News, Politics, Lok Sabha, Election, Trending, Priyanka Gandhi, Rahul Gandhi, Congress, National, Prime Minister, Narendra Modi

വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പ്രിയങ്ക മത്സരിച്ചാല്‍ അത് ബിജെപിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം പ്രിയങ്ക വന്നാല്‍ പ്രധാനമന്ത്രിക്ക് മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതായി വരും. ഇതോടെ മറ്റു മണ്ഡലങ്ങളിലെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ മോഡിക്ക് സമയം ലഭിക്കുകയില്ലെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Priyanka Gandhi ready to contest from Varanasi against PM Modi, say sources, News, Politics, Lok Sabha, Election, Trending, Priyanka Gandhi, Rahul Gandhi, Congress, National, Prime Minister, Narendra Modi.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?