പെണ്‍കുട്ടിയെ വീട്ടില്‍ പാര്‍പ്പിച്ച് പീഡനം; അനന്തു വധക്കേസ് പ്രതിക്കെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: (www.kvartha.com 02.04.2019) പെണ്‍കുട്ടിയെ വീട്ടില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച സംഭവത്തില്‍ അനന്തു വധക്കേസ് പ്രതിക്കെതിരെ ബലാത്സംഗക്കേസ് ചുമത്തി. പത്താംക്ലാസുകാരിയെ തട്ടികൊണ്ടുവന്ന് പീഡിപ്പെച്ചന്നാണ് കേസ്. നേമം പോലീസാണ് ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയത്.

കരമന അനന്തു ഗിരീഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് വിഷ്ണു. അനന്തു വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് വിഷ്ണുവിന്റെ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
Molestation, Kerala, News, Case, Accused, Molestation case registered against Anandu murder case accused

പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ പോലീസ് കാര്യങ്ങള്‍ ചോദിച്ചറിയുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് കൈമാറുകയുമായിരുന്നു. പത്താംക്ലാസുകാരിയായ കുട്ടിയെ വിഷ്ണു തട്ടിക്കൊണ്ട് വന്ന് വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

പീഡനം നടന്നിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി സമ്മതിച്ചു. വൈദ്യപരിശോധനയിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. അനന്തു കൊലക്കേസില്‍ വിഷ്ണുവിന്റെ രണ്ട് സഹോദങ്ങളും റിമാന്‍ഡിലാണ്. കൊലപാതകത്തില്‍ അടുത്ത ബന്ധുവിനെതിരെയും നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Molestation, Kerala, News, Case, Accused, Molestation case registered against Anandu murder case accused  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?