മമ്മുക്ക ഡിസ്‌കോ ഡാന്‍സ് കളിച്ചാല്‍ എങ്ങനെയിരിക്കും? 'ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍' എന്ന സിനിമയില്‍ നായകനായി മമ്മൂട്ടി, സംവിധാനം നാദിര്‍ഷ
കൊച്ചി: (www.kvartha.com 03/04/2019) പലപ്പോഴും ട്രോളന്മാരുടെ ഇരയാകുന്നതാണ് മമ്മൂട്ടിയുടെ ഡാന്‍സ്. എന്നാല്‍ ഡാന്‍സര്‍ ആയി തന്നെ മമ്മൂട്ടി സിനിമയിലെത്തിയാല്‍ എന്തായിരിക്കും അവസ്ഥ?. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ഡിസ്‌കോ ഡാന്‍സര്‍ ആയാണ് മമ്മൂട്ടി എത്തുന്നത്. ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇപ്പോള്‍ മേരാ നാം ഷാജി എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് നാദിര്‍ഷ. മമ്മൂക്കയെ വച്ച് ഒരു ചിത്രം എടുക്കുക എന്നത് സ്വപ്‌നമായിരുന്നുവെന്നും അങ്ങനെയൊരു അവസരം കിട്ടുമ്പോള്‍ അതിനെ നല്ല രീതിയില്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടുവെന്നും ചെയ്യാമെന്നും മമ്മൂക്ക പറഞ്ഞിട്ടുണ്ട്. വൈകാതെ തന്നെ ചിത്രീകരണം തുടങ്ങുമെന്നും നാദിര്‍ഷ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു.
മേര നാം ഷാജിയില്‍ ബിജു മേനോന്‍, ആസിഫ് അലി, ബൈജു സന്തോഷ് എന്നിവരാണ് ഷാജിമാരായെത്തുന്നത്. ചിത്രം വിഷുവിന് റിലീസാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Mammootty, Cinema, Entertainment, Mammooty as a disco dancer in Nadirsha's movie

Powered by Info News For You

Comments
Post a Comment