ഹോളിവുഡ് നടിയും കനേഡിയന്‍ മോഡലുമായ സ്റ്റെഫാനി ഷെര്‍ക്ക് ആത്മഹത്യ ചെയ്തു

ഒറ്റാവ: (www.kvartha.com 27.04.2019) ഹോളിവുഡ് നടിയും കനേഡിയന്‍ മോഡലുമായ സ്റ്റെഫാനി ഷെര്‍ക്ക് ആത്മഹത്യ ചെയ്തു. 43 വയസ്സായിരുന്നു. ലോസ് ആഞ്ജലീസിലെ വസതിയിലുള്ള നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം അപകടമരണമല്ലെന്നും ആത്മഹത്യയായിരുന്നുവെന്നും സ്റ്റെഫാനിയുടെ ജീവിത പങ്കാളിയും നടനുമായ ഡെമിയന്‍ ബിച്ചിര്‍ സ്ഥിരീകരിച്ചു. 2012 ല്‍ ഓസ്‌കാര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട താരമാണ് 55കാരനായ ബിച്ചിര്‍.

സ്റ്റെഫാനിയുടെ അകാലമരണത്തില്‍ താനും കുടുംബാംഗവും കടുത്ത മാനസിക സംഘര്‍ഷവും വേദനയും അനുഭവിക്കുകയാണെന്നും അവര്‍ക്ക് നിത്യശാന്തി ലഭിക്കുവാന്‍ പ്രാര്‍ഥിക്കുന്നതായും ബിച്ചിര്‍ പറഞ്ഞു.

Actor Demián Bichir confirms wife Stefanie Sherk's death by suicide, mourns 'soulmate', News, Obituary, Dead, Suicide, Actress, Cinema, Television, World

അതേസമയം ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2011 മുതലാണ് ബിച്ചിറും സ്റ്റെഫാനും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്.

ടെലിവിഷന്‍ പരമ്പരയായ ആയ ഹാഷ്ടാഗ് ദ സീരീസിലൂടെ ശ്രദ്ധനേടിയ നടിയാണ് സ്റ്റെഫാനി. സ്റ്റാര്‍ പവര്‍, വാലന്റൈന്‍ഡ് ഡേ, ലോകോ ലൗവ് എന്നീ ഹോളിവുഡ് ചിത്രങ്ങളില്‍ സ്റ്റെഫാനി വേഷമിട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Demián Bichir confirms wife Stefanie Sherk's death by suicide, mourns 'soulmate', News, Obituary, Dead, Suicide, Actress, Cinema, Television, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?