കല്ലടയിലെ ക്രൂരത; മര്‍ദ്ദനമേറ്റവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി; മനുഷ്യാവാകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേട

ചെന്നൈ: (www.kvartha.com 25.04.2019) കല്ലട ബസ്സില്‍ യാത്രക്കാര്‍ ജീവനക്കാരുടെ ക്രൂര മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ അന്വേഷണ സംഘം തമിഴ്‌നാട്ടിലെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. മര്‍ദ്ദനമേറ്റ സച്ചിന്‍, അഷ്‌കര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പ്രതികള്‍ കൂടുതല്‍ പേരുണ്ടായിരുന്നുവെന്ന് ഇവര്‍ മൊഴി നല്‍കി.

സംഘത്തില്‍ പന്ത്രണ്ടോളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് സച്ചിനും അഷ്‌കറും പൊലീസിന് നല്‍കിയ മൊഴി. ഏഴ് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ റിമാന്‍ഡിലുള്ളവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.


കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് യാത്രക്കാരെ ബസ് ജീവനക്കാര്‍ ഉപദ്രവിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് തകരാറിലാവുകയും ഇത് ചോദ്യം ചെയ്ത യാത്രക്കാരെ വൈറ്റിലയില്‍ വച്ച് കല്ലട ജീവനക്കാര്‍ ആക്രമിക്കുകയുമായിരുന്നു.

അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്റെ ഉത്തരവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Chennai, News, Ernakulam, Bus, Assault, Police, Statement, Kallada, Police Recorded the Statement of Students Assaulted in Kallada Bus


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?