കെ സുരേന്ദ്രന്‍ ബി ജെ പിയുടെയോ എന്‍ ഡി എയുടേയോ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ വിശ്വാസികളുടെയും സ്ഥാനാര്‍ത്ഥി: അമിത് ഷാ
പത്തനംതിട്ട: (www.kvartha.com 21.04.2019) കെ സുരേന്ദ്രന്‍ ബി ജെ പിയുടെയോ എന്‍ ഡി എയുടേയോ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ വിശ്വാസികളുടെയും സ്ഥാനാര്‍ത്ഥിയണെന്ന് ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പത്തനംതിട്ടയില്‍ നടന്ന റോഡ് ഷോയ്ക്ക് ശേഷം റാലിയെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ഒരു നിയോഗമാണെന്ന് പറയുകയായിരുന്നു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശബരിമലയില്‍ കാട്ടികൂട്ടിയത് ഒരു വിശ്വാസിക്കും ക്ഷമിക്കാന്‍ കഴിയുന്നതല്ല, 5000 അയ്യപ്പഭക്തരെയാണ് ജയിലിലടച്ചത്. അവര്‍ എന്ത് തെറ്റാണ് ചെയ്തത്. 2000 പേര്‍ക്ക് മാത്രമാണ് ഇത് വരെ ജാമ്യം ലഭിച്ചത്. ബാക്കിയുള്ള ഞങ്ങളുടെ പ്രിയസഹോദരങ്ങള്‍ ഇപ്പോഴും ജയിലറയ്ക്കുള്ളില്‍ കഴിയുകയാണ്. ഇത് പൊറുക്കാന്‍ കഴിയുന്നതല്ല. ഇതിനെതിരെ ജനങ്ങള്‍ പ്രതികരിച്ചിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വമ്പിച്ച ജനബാഹുല്യമാണ് അമിത് ഷായുടെ റോഡ്് ഷോയില്‍ അനുഭവപ്പെട്ടത്. സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ദേയമായി.
ഇന്നലെ 3.30 ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ ബി ജെ പി ദേശീയ അദ്ധ്യക്ഷനെ പത്തനംതിട്ട എന്‍ ഡി എ നേതാക്കാള്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് 4 മണിയോടുകൂടി ജനറല്‍ ആശുപത്രിയുടെ സമീപത്തുനിന്ന് അലങ്കരിച്ച വാഹനത്തിലേക്ക് കയറി. ഇതോടെ നേരത്തേ കാത്തുനിന്ന സ്ത്രീകളടക്കം പുഷ്പവൃഷ്ടി നടത്തി. കോരിച്ചോരിയുന്ന മഴയായിരുന്നിട്ടും കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം അമിത് ഷായെ സ്വീകരിക്കുവാനും റോഡ് ഷോയില്‍ പങ്കെടുക്കുവാനും തയ്യാറായത് ബി ജെ പി അണികളില്‍ ആവേശം പടര്‍ത്തി.
തുടര്‍ന്ന് സെന്റര്‍ ജംഗ്ഷന്‍ വഴി അബാന്‍ ജംഗ്ഷനിലെത്തിയ അമിത് ഷാ രഥത്തിലിരുന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. റോഡ് ഷോയില്‍ അദ്ദേഹത്തോടൊപ്പം പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍, ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള, ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജ്, ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട എന്‍ ഡി എ പാര്‍ലമെന്റ് മണ്ഡലം കണ്‍വീനര്‍ ടി ആര്‍ അജിത് കുമാര്‍, ചെയര്‍മാന്‍ എ പത്മകുമാര്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്, തെന്നിന്ത്യന്‍ നടന്‍ കൗശിക് ബാബു തുടങ്ങിയവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: Kerala, News, K. Surendran, BJP, Election, Lok Sabha, Trending, NDA, Amit Shah speech at Pathanamthitta.
Powered by Info News For You

Comments
Post a Comment