ആന മുതല്‍ ഹെലികോപ്റ്റര്‍ വരെ: സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു

കാസര്‍കോട് (www.evisionnews.co): ലോക് സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം അനുവദിച്ചത്. 

അംഗീകൃത ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളും പേരും അവരുടെ ചിഹ്നവും ചുവടെ കൊടുക്കുന്നു. രാജ് മോഹന്‍ ഉണ്ണിത്താന്‍ (കോണ്‍ഗ്രസ്) -കൈപ്പത്തി, കെ.പി സതീഷ് ചന്ദ്രന്‍ (സി.പി.എം) ചിഹ്നം- ചുറ്റിക അരിവാള്‍ നക്ഷത്രം, രവീശ തന്ത്രി കുണ്ടാര്‍ (ഭാരതീയ ജനതാ പാര്‍ട്ടി)- താമര, അഡ്വ. ബഷീര്‍ ആലടി (ബഹുജന്‍ സമാജ് പാര്‍ട്ടി) -ആന, ഗോവിന്ദന്‍ ബി ആലിന്‍താഴെ (സ്വതന്ത്രന്‍) ചിഹ്നം- കോട്ട്, കെ. നരേന്ദ്രകുമാര്‍ (സ്വതന്ത്രന്‍)- ഓട്ടോറിക്ഷ, ആര്‍.കെ രണദിവന്‍ (സ്വതന്ത്രന്‍)-ഫുട്ബോള്‍. രമേശന്‍ ബന്തടുക്ക (സ്വതന്ത്രന്‍)-കുടം, സജി (സ്വതന്ത്രന്‍)- ഹെലികോപ്റ്റര്‍.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?