ശക്തമായ കാറ്റും മഴയും; വീടുകള്‍ തകര്‍ന്നു; വ്യാപക കൃഷി നാശം
പൂവാര്‍: (www.kvartha.com 28.04.2019) സംസ്ഥാനത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന് പിന്നാലെ നാശം വിതച്ച് കലിതുള്ളിയെത്തിയ ശക്തമായ കാറ്റും മഴയും. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മഴയും കാറ്റും വ്യാപകനാശം വിതച്ചു. തീരദേശ മേഖലയില്‍ നാലുവീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു.
പൂവാര്‍ കല്ലുമുക്കടിയില്‍ മത്സ്യത്തൊഴിലാളികളുടെ രണ്ടുവീടുകളുടെയും അരുമാനൂരില്‍ രണ്ടുവീടുകളുടെയും മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്ലുമുക്ക് ക്രൈസ്റ്റ് നിവാസില്‍ അലക്‌സാണ്ടറുടെ രണ്ട് കുടിലുകള്‍ കാറ്റില്‍ പറന്നുപോയി. അരുമാനൂര്‍ കയ്പുരി തേങ്ങാകൂട് വീട്ടില്‍ ഹരിചന്ദ്രന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ നിലംപതിച്ചു. പള്ളിക്കെട്ട് നാരായണ സദനം ശശികുമാറിന്റെ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര ഭാഗികമായി തകരുകയും വീട്ടിലെ ഉത്തരത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
അരുമാനൂര്‍ മേലതില്‍ വീട്ടില്‍ സ്വപ്നയുടെ വീടിനു മുന്നിലെ തെങ്ങില്‍ ഇടിമിന്നലേറ്റ് തെങ്ങ് പൂര്‍ണമായി കത്തിയമര്‍ന്നു. സ്വപ്നയുടെ വീട്ടിലെ ചുമരുകള്‍ പിളര്‍ന്നു. വീട്ടിലെ വൈദ്യുത ഉപകരണങ്ങള്‍ മുഴുവന്‍ പൊട്ടിത്തെറിച്ചു. ഇടിമിന്നലേറ്റ സമയത്ത് സ്വപ്നയുടെ അഞ്ച് വയസായ മകന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അരുമാനൂര്‍ മേഖലയില്‍ നൂറു കണക്കിന് വാഴകള്‍ കാറ്റില്‍ നശിച്ചു. വന്‍ മരങ്ങള്‍ കടപുഴകി വീണു. മീന്‍ വളര്‍ത്തുന്ന കുളത്തില്‍ ഇടിമിന്നലേറ്റ് നിരവധി മീനുകളാണ് ചത്തു പൊങ്ങിയത്.
നഷ്ടം വന്ന മേഖലയില്‍ വില്ലേജ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധനകള്‍ നടത്താതെ സമയബന്ധിതമായി നടത്താമെന്ന മറുപടി മാത്രം പറഞ്ഞ് തടിതപ്പിയതായി നാട്ടുകാര്‍ ആരോപിച്ചു.
Keywords: Kerala, Thiruvananthapuram, News, Rain, Heavy rain and wind, Houses collapsed

Powered by Info News For You

Comments
Post a Comment