കേരളം വിധിയെഴുതി; രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിംഗ്; വോട്ടെണ്ണലിന് ഒരു മാസം

തിരുവനന്തപുരം: (www.kvartha.com 24.04.2019) പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തില്‍ റെക്കോര്‍ഡ് പോളിംഗ്. 77.67 ശതമാനമാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിംഗ്.

74.02 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പോളിംഗ്. അടിയന്തരാവസ്ഥയ്ക്കുശേഷം 1977ലും 1989ലും പോളിങ് 79 ശതമാനം കടന്നിരുന്നു. ഈ വര്‍ഷങ്ങളിലാണ് സംസ്ഥാന ചരിത്രത്തില്‍ മികച്ച പോളിങ് നടന്നത്. അതേസമയം, പോളിങ് ശതമാനം ഉയര്‍ന്നത് പ്രത്യാശ നല്‍കുന്നെന്ന് മൂന്നു മുന്നണികളും അവകാശപ്പെടുന്നു. ഇതനുസരിച്ച് ജയപരാജയസാധ്യതകള്‍ മുന്നണികള്‍ കണക്കുകൂട്ടുന്നുണ്ട്. മേയ് 23നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍

മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം ഇങ്ങനെ-
തിരുവനന്തപുരം 73.26,
ആറ്റിങ്ങല്‍ 74.04
കൊല്ലം 74.23
പത്തനംതിട്ട 73.82
മാവേലിക്കര 73.93
ആലപ്പുഴ 79.59
കോട്ടയം 75.22
ഇടുക്കി 76.10
എറണാകുളം 76.01
 ചാലക്കുടി 79.64
തൃശ്ശൂര്‍ 77.19
ആലത്തൂര്‍ 79.46
പാലക്കാട് 77.23
പൊന്നാനി 73.24
മലപ്പുറം 75.12
കോഴിക്കോട് 78.29
വയനാട് 79.77 വടകര 78.97
കണ്ണൂര്‍ 82.08
കാസര്‍കോട് 79.11


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Election, Record, polling, Trending, Parliamentary Election 2019; Record Polling in Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?