കള്ളവോട്ട്: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് അഡ്വ. കെ ശ്രീകാന്ത്
കാസര്‍കോട്: (www.kasargodvartha.com 27.04.2019) ലോകസഭാ മണ്ഡലത്തിലെ സി പി എം കേന്ദ്രങ്ങളിലെ പല ബൂത്തുകളിലും കള്ളവോട്ട് രേഖപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ കള്ളവോട്ട് രേഖപ്പെടുത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ പി സതീഷ്ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
സി പി എമ്മിന്റെ ഭീഷണിക്കും പ്രലോഭനത്തിനും വഴങ്ങി കള്ളവോട്ട് രേഖപ്പെടുത്താന്‍ അനുവദിച്ച പോളിംഗ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാവണം. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുതന്നെ വെബ് ക്യാസ്റ്റിംഗ് ഉള്ള ബൂത്തുകളില്‍ കള്ളവോട്ട് രേഖപ്പെടുത്തുന്നതായി ഭരണാധികാരിക്കും തെരഞ്ഞെടുപ്പ് നിരീക്ഷര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നിട്ടും നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയാറായിട്ടില്ലെന്ന് ശ്രീകാന്ത് ആരോപിച്ചു.
തെരഞ്ഞെടുപ്പ് ദിവസത്തെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ച് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാവണമെന്നും ബിജെപി ആവശ്യപ്പെട്ടു. കള്ളവോട്ടിലൂടെ യഥാര്‍ത്ഥ ജനവിധിയെ മറികടന്ന് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണിതെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, LDF, case, Adv Sreekanth about bogus-voting
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment