ചോദ്യം ചെയ്യലിനിടെ പോലീസ് സ്വകാര്യഭാഗത്ത് പെട്രോളൊഴിച്ച് ഷോക്ക് അടിപ്പിച്ചു; ഗുരുതരാവസ്ഥയിലായ കൊലക്കേസ് പ്രതി ആശുപത്രിയില്‍, കുറ്റക്കാരനായ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
കാണ്‍പൂര്‍: (www.kvartha.com 03.04.2019) ചോദ്യം ചെയ്യലിനിടെ കൊലക്കേസ് പ്രതിയുടെ സ്വകാര്യഭാഗത്ത് പോലീസ് പെട്രോളൊഴിച്ച് ഷോക്ക് അടിപ്പിച്ച സംഭവത്തില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഗുരുതരാവസ്ഥയിലായ കൊലക്കേസ് പ്രതി മോനു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ കുറ്റക്കാരനായ പോലീസ് ഓഫീസര്‍ സുധീര്‍ പവാറിനാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്.
ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് കാണ്‍പൂരിലാണ് സംഭവമുണ്ടായത്. ബിത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് 29ന് മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സോനു, മോനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്നും സ്വകാര്യ ഭാഗത്ത് പെട്രോള്‍ ഒഴിച്ചു എന്നുമുള്ള ആരോപണം ഉയരുന്നത്.
മര്‍ദിച്ച് അവശരാക്കിയ ശേഷം മോനുവിന്റെ സ്വകാര്യഭാഗത്ത് പോലീസ് പെട്രോള്‍ ഒഴിക്കുകയും പിന്നീട് ഇലക്ട്രിക്ക് ഷോക്ക് നല്‍കുകയുമായിരുന്നു. ഇതോടെ വസ്ത്രത്തിന് തീപിടിക്കുകയും ചെയ്തു. പിന്നീട് എന്ത് സംഭവിച്ചെന്ന് തനിക്കറിയില്ലെന്നും ഒന്നും തനിക്ക് ഓര്‍മയില്ലെന്നും മോനു പറയുന്നു.
അതേസമയം കൊലക്കുറ്റത്തില്‍ നിന്നും രക്ഷപ്പെടാനായി പ്രതി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇരുവരെയും ചോദ്യം ചെയ്യാനായി കൊണ്ടുവന്നതാണ്. രാത്രിയില്‍ മോനു വാഷ് റൂമില്‍ പോകാന്‍ അനുവാദം ചോദിച്ചിരുന്നു. അവിടെ വെച്ച് പോക്കറ്റില്‍ കരുതിയിരുന്ന തീപ്പെട്ടി എടുത്ത് മോനു സ്വയം തന്റെ ജീന്‍സിന് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UP Police Officer Suspended After Man Sets Himself Ablaze In Custody, News, Crime, Criminal Case, Police, Hospital, Treatment, Suspension, Arrested, Murder, National.

Powered by Info News For You

Comments
Post a Comment