വിവാഹവാഗ്ദാനം നല്‍കി പകര്‍ത്തിയ കാമുകിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ഗള്‍ഫിലുള്ള വരന് അയച്ചുകൊടുക്കുകയും ചെയ്തു, സീരിയല്‍ നടന്‍ അറസ്റ്റില്‍

തിരുവനന്തപുരം: (www.kvartha.com 28.04.2019) കാമുകിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ഗള്‍ഫിലുള്ള വരന് അയച്ചുകൊടുക്കുകയും ചെയ്ത സംഭവത്തില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍. തിരുവനന്തപുരം പാലോട് കരിമണ്‍കോട് സ്വദേശി ഷാന്‍ (25) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ച പാലോട് സിഐ ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാനിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ, ഐടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഷാനും പെണ്‍കുട്ടിയും തമ്മില്‍ 2014 മുതല്‍ ബന്ധമുണ്ടായിരുന്നു. സീരിയല്‍ നടനായ ഷാന്‍, സീരിയലില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം നല്‍കി പലതവണ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഇരുവരും സാമ്പത്തിക വിഷയത്തെ ചൊല്ലി തെറ്റിപ്പിരിഞ്ഞു.

ഈയിടെ പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചു. ഇതോടെ ഷാന്‍ ചിത്രങ്ങളുപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിക്ക് ഗള്‍ഫിലുള്ള ഒരു യുവാവുമായാണ് വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചിരുന്നത്. ഇതറിഞ്ഞ ഷാന്‍ തന്റെ കൈവശമുണ്ടായിരുന്ന നഗ്‌നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചു കൊടുക്കുകയായിരുന്നുവെന്നാണ് പരാതി. ഇതുകണ്ടതോടെ ആ യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി.

പരിചയത്തിലുണ്ടാകുമ്പോള്‍ എടുത്ത ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ മോര്‍ഫ് ചെയ്ത് നഗ്‌ന ദൃശ്യങ്ങളാക്കിയാണ് പ്രതിശ്രുത വരന് അയച്ചുകൊടുത്തതെന്ന് പണ്‍കുട്ടി പറയുന്നു.


Keywords: Kerala, Thiruvananthapuram, News, Molestation, Actor, Arrest, Photo, Social Network, Women blackmailed with her photos, Serial actor arrested 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?