കാക്കാഴം കാപ്പിത്തോടിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈ വിട്ടു; നാട്ടുകാര്‍ ദുരിതത്തില്‍

അമ്പലപ്പുഴ: (www.kvartha.com 20.04.2019) കാക്കാഴം കാപ്പിത്തോടിനെ അധികൃതര്‍ അവഗണിച്ചു. ദുര്‍ഗന്ധം രൂക്ഷമായതോടെ നാട്ടുകാര്‍ വലയുന്നു. പതിറ്റാണ്ടുകളായി തുടരുന്ന ഇവിടുത്തെ മലിനീകരണ പ്രശ്നം പരിഹരിക്കാമെന്ന് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിട്ടും ഒരു സ്ഥാനാര്‍ത്ഥിയും പറഞ്ഞിട്ടില്ല. അമ്പലപ്പുഴ മണ്ഡലത്തിലെ ഏറ്റവും വലിയ മലിനീകരണ പ്രശ്നമാണിത്. ജി സുധാകരന്‍ രണ്ടു തവണ മന്ത്രിയായിട്ടു പോലും ഇതിന്റെ ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. എ എം ആരിഫിന് വോട്ടു തേടി മന്ത്രി ജി സുധാകരന്‍ പുറത്തിറക്കിയ ലഘുലേഖയില്‍ കാപ്പിത്തോടിന് 23 കോടി രൂപ അനുവദിച്ചുവെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ തുക കൊണ്ട് ഇവിടെ എന്തു ചെയ്തുവെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. മലിനീകരണ പ്രശ്നം പരിഹരിക്കാമെന്ന് തെരഞ്ഞെടുപ്പ് കാലത്തും ഒരു സ്ഥാനാര്‍ത്ഥി പോലും വാഗ്ദാനം നല്‍കിയിട്ടില്ല. 2 വര്‍ഷം മുന്‍പ് അവതരിപ്പിച്ച ബഡ്ജറ്റിലാണ് കാപ്പിത്തോടിനായി പണം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ മലിനീകരണ പ്രശ്നം പരിഹരിക്കാനുള്ള പദ്ധതി പോലും തയ്യാറാക്കിയിട്ടില്ല.കഴിഞ്ഞ കുറേ വര്‍ഷത്തിനിടക്ക് പല പല യോഗങ്ങള്‍ കൂടി നിരവധി തീരുമാനങ്ങളെടുത്തെങ്കിലും അതൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഖ്യാപനം മാത്രമായി ഇത് മാറിക്കഴിഞ്ഞു.


കാപ്പിത്തോടിന്റെ മലിനീകരണ പ്രശ്നം പരിഹരിക്കുന്നതില്‍ ആത്മാര്‍ത്ഥമായ യാതൊരു ഇടപെടലും മാറി മാറി വന്ന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ല. പീലിംഗ് ഷെഡുകാരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് അധികൃതര്‍ കാപ്പിത്തോടിന്റെ മലിനീകരണ പ്രശ്നം പരിഹരിക്കാത്തത്. ഓരോ തെരഞ്ഞെടുപ്പു കാലത്തും എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ക്കും ഷെഡുടമകള്‍ കൈയയച്ചാണ് സഹായം നല്‍കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകള്‍ വരെ കാറ്റില്‍പ്പറത്തിയാണ് കാപ്പിത്തോട് മലിനീകരണ പ്രശന പരിഹാരം അധികൃതര്‍ അട്ടിമറിച്ചത്. വേനല്‍ കനത്തപ്പോള്‍ ഒഴുക്ക് നിലച്ചതോടെ ഇവിടെ അതിരൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. കാലങ്ങളായി നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപ്പാര്‍ട്ടികളും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, River, Politics, Environmental problems, Kakkaazham Kaappi River issue: Natives In Distress.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?