തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങള്‍ അടക്കം അഞ്ച് സീറ്റുകള്‍ നേടുമെന്ന് ബി ജെ പി

തിരുവനന്തപുരം: (www.kvartha.com 24.04.2019) ശക്തമായ പോരാട്ടം നടന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങള്‍ അടക്കം അഞ്ച് സീറ്റുകള്‍ നേടുമെന്ന ശുഭാപ്തി വിശ്വാസവുമായി ബി ജെ പി. മുപ്പത് വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ കനത്ത പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

അതേസമയം തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശ മേഖലയില്‍ വോട്ട് ശതമാനം കൂടിയത് ബി.ജെ.പിയുടെ ജയസാധ്യതയെ ബാധിക്കില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ശബരിമല വിഷയം അനുകൂലമാകുമെന്നും സ്ത്രീകള്‍ വന്‍ തോതില്‍ പോളിംഗ് ബൂത്തിലേക്ക് എത്തിയത് തങ്ങള്‍ക്ക് വന്‍ നേട്ടമുണ്ടാക്കുമെന്നുമാണ് ബി.ജെ.പിയുടെ കണക്കൂകൂട്ടല്‍.

Will win five seats in Kerala claims BJP leaders, Thiruvananthapuram, News, Politics, Lok Sabha, Election, Trending, BJP, Kerala

തീരപ്രദേശങ്ങളിലും മലബാര്‍ മേഖലയിലും വോട്ടിംഗ് ശതമാനം കൂടിയത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമല്ലെന്നും വോട്ടിംഗ് ശതമാനം കൂടിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

വോട്ടിംഗ് ശതമാനം കൂടിയത് ശബരിമല വിഷയത്തിലെ പ്രതിഷേധവും പിണറായി സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തുമാണെന്നും ബി.ജെ.പി കേന്ദ്രങ്ങള്‍ കരുതുന്നു. നല്ല വാര്‍ത്തകള്‍ക്കായി കാത്തിരിക്കാമെന്ന് പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനും പ്രതികരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Will win five seats in Kerala claims BJP leaders, Thiruvananthapuram, News, Politics, Lok Sabha, Election, Trending, BJP, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?