അമിത് ഷായ്ക്ക് രാജവെമ്പാലയെക്കാള്‍ വിഷം; എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് വയനാടെന്നും കെസി വേണുഗോപാല്‍

കല്‍പറ്റ: (www.kvartha.com 11.04.2019) വയനാടിനെ പാകിസ്ഥാനോട് താരതമ്യം ചെയ്ത അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാജവെമ്പാലയ്ക്കു പോലും അമിത് ഷായുടെ അത്രയും വിഷം ഉണ്ടാകില്ലെന്നും അമിത് ഷാ വയനാടിനെ അപമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വയനാട് പാകിസ്ഥാനിലാണോ ഇന്ത്യയിലാണോയെന്ന് കഴിഞ്ഞദിവസം അമിത് ഷാ പ്രസംഗിച്ചിരുന്നു. ഇതിന് മറുടിയായാണ് വേണുഗോപാലിന്റെ പ്രതികരണം.

വയനാടിന്റെ പാരമ്പര്യം അമിത് ഷായ്ക്കറിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് വയനാട്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിനു ചുട്ടമറുപടി അവര്‍ തന്നെ ബിജെപിക്കു നല്‍കും. അദ്ദേഹം കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാനായിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.


പാകിസ്ഥാനില്‍ വിളിക്കാത്തിടത്തു പോയി ചായ കുടിക്കുന്നയാളാണ് മോദി. റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിക്കൂട്ടിലായിരിക്കുകയാണ്. റഫാലില്‍ അഴിമതി വ്യക്തമാണെന്നും ഇക്കാര്യം സുപ്രീംകോടതി ശരിവച്ചിരിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wayanad, Election, Trending, BJP, AICC, Politics, Amith Sha, KC Venugopal, KC Venugopal Against Amit Shah. 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?