വോട്ട് ബഹിഷ്‌കരിക്കാന്‍ ആഹ്വനം നല്‍കി മാവോയിസ്റ്റ് കത്ത്

വയനാട്:(www.kasargodvartha.com 06/04/2019) നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ ആഹ്വനം നല്‍കി മാവോയിസ്‌കളുടെ കത്ത്. വയനാട്ടിലെ കര്‍ഷകര്‍ വോട്ട് ബഹിഷ്‌കരിക്കാന്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്താണ് മാവോയിസ്റ്റുകള്‍ കത്തയച്ചത്. നാടുകാണി ദളം വക്താവ് അജിതയുടെ പേരില്‍ വയനാട് പ്രസ് ക്ലബ്ബിലേക്കാണ് കത്ത് അയച്ചത്. കത്തില്‍ പണിയായുധങ്ങള്‍ സമരായുധങ്ങളാക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും ആഹ്വാനം ചെയുന്നുണ്ട്.

News, Wayanad, Kerala, Farmer, Election, Trending, Police, Investigation, Top-Headlines,Maoist urged to boycott the vote

സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ കാരണമാണ് കാര്‍ഷിക ആത്മഹത്യകള്‍ വര്‍ധിച്ചത്. സര്‍ക്കാരിന്റെ ഇത്തരം ജനദ്രോഹ നിലപാടുകള്‍ക്കെതിരെ വോട്ട് ബഹിഷ്‌കരിച്ചുകൊണ്ട് ആവണം കര്‍ഷകര്‍ മറുപടി പറയേണ്ടത് എന്നും മാവോയിസ്റ്റുകള്‍ കത്തിലൂടെ ആഹ്വാനം ചെയ്യുന്നു. കത്ത് എവിടെ നിന്ന് വന്നു എന്നത് സംബന്ധിച്ച് കല്‍പ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Wayanad, Kerala, Farmer, Election, Trending, Police, Investigation, Top-Headlines,Maoist urged to boycott the vote 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?