കുമ്മനത്തെയും കൊടിയേരിയെയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാതെയായിരിക്കുന്നു: പി സി വിഷ്ണുനാഥ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.04.2019) രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതോടെ കുമ്മനം രാജശേഖരനെയും കൊടിയേരി ബാലകൃഷ്ണനെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയായി മാറിയിരിക്കുകയാണെന്ന് എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ്. യു.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച യുവപക്ഷം-19-ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി വന്നതോടെ സി പി എം ഏതാ, ആര്‍ എസ് എസ് ഏതാ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയായിരിക്കുകയാണ്. ദേശാഭിമാനി ജന്മഭൂമി എഴുതുന്നത് പോലെ വാര്‍ത്തകളും മുഖ പ്രസംഗങ്ങളും എഴുതുന്നു. രാഹുല്‍ ഗാന്ധിയെ 2014-ല്‍ പപ്പു എന്ന് വിളിച്ച് അപമാനിക്കാന്‍ തുടങ്ങിയത് സംഘ്പരിവാറാണ്. അതേ പേരില്‍ ദേശാഭിമാനി മുഖ പ്രസംഗം എഴുതുന്നത് സി പി എമ്മിന്റെ മുഖംമൂടി അഴിച്ചു വീഴുന്ന കാഴ്ചയാണ് മലയാളികള്‍ കാണുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ യു.പി.എ ഏറ്റവും വലിയ ഒറ്റ കക്ഷിയായി അധികാരത്തില്‍ വരും. ബി.ജെ.പിയിലേക്ക് പഞ്ചായത്ത് മെമ്പര്‍ പോലും ആകാത്ത വടക്കനെ പോലുള്ളവര്‍ പോകുന്നത് ആഘോഷിക്കുന്ന സി.പി.എമ്മുകാര്‍ എന്ത് കൊണ്ട് കീര്‍ത്തി ആസാദ് മുതല്‍ ശത്രുഘ്‌നന്‍ സിന്‍ഹ വരെയുള്ള വലിയ നിര ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുന്നത് ചര്‍ച്ചയാക്കാത്തത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് മുസ്ലിം ന്യൂനപക്ഷ ജില്ലയായത് കൊണ്ടാണ് എന്ന് കളിയാക്കുന്ന മോഡി അറിയണം. ഹിന്ദി ഹൃദയഭൂമിയായ രാജസ്ഥാനിലും മധ്യ പ്രദേശിലും 92 ശതമാനം ഹിന്ദു ജനസംഖ്യയുള്ളിടത്താണ് കോണ്‍ഗ്രസ് ജയിച്ച് കയറിയത്. വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമെ ഇനി വോട്ടെടുപ്പിനുള്ളൂ. കല്ല്യോട്ട് രാഷ്ട്രീയ കൊലപാതകം അടക്കം നിരവധി കാര്യങ്ങള്‍ അനുകൂല ഘടകമായുള്ള കാസര്‍കോട് മണ്ഡലത്തില്‍ അവ മനസിലാക്കി വോട്ട് പരമാവധി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജിത് മാടക്കല്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മവ്വല്‍, യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം മാസ്റ്റര്‍, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ഹാരിസ് പട്‌ള, ടി.വി റിയാസ്, എം.എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, ജില്ലാ എം.എസ്.എഫ് പ്രസിഡന്റ് ആബിദ് ആറങ്ങാടി, ബഷീര്‍ വെള്ളിക്കോത്ത്, ഉമേഷന്‍ ടി.വി, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, രാജേഷ് പള്ളിക്കര, മനാഫ് നുള്ളിപ്പാടി, സനല്‍ കല്യാശ്ശേരി, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ശംസുദ്ദീന്‍ കൊളവയല്‍, എം.സി ശിഹാബ് മാസ്റ്റര്‍, സിദ്ദീഖ് സന്തോഷ് നഗര്‍, റഊഫ് ബാവിക്കര, കെ.കെ ബദറുദ്ദീന്‍, സഹീദ് വലിയപറമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: P.C Vishnunath's statement, Kanhangad, Kasaragod, News, Congress, Election, UDF, Trending, Top-Headlines, P.C Vishnunath.

Powered by Info News For You

Comments
Post a Comment