കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി ജുമാനയും സജീവമാണ് ഈ തിരഞ്ഞെടുപ്പില്‍, വിദ്യാര്‍ത്ഥി സമരത്തിന്റെ തീ ചൂളയില്‍ നിന്നും ജുമാന പ്രചരണത്തിന് എത്തുന്നത് രമ്യ ഹരിദാസിന്റെ വിജയത്തിനായി
ആലത്തൂര്‍:(www.kvartha.com 16/04/2019) കേന്ദ്ര സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി ജുമാനയും സജീവമാണ് ഈ തിരഞ്ഞെടുപ്പില്‍. വിദ്യാര്‍ത്ഥി സമരത്തിന്റെ തീ ചൂളയില്‍ നിന്നും ജുമാന പ്രചരണത്തിന് എത്തുന്നത് രമ്യ ഹരിദാസിന്റെ വിജയത്തിന് വേണ്ടിയാണ്. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ കാവി വത്കരണത്തിനും അധികൃതരുടെ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ക്കെതിരെയും സമര രംഗത്ത് സജീവമായിരുന്ന ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി ജുമാന അസീം ആണ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായത്. എം എ ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജുമാന.
ആലത്തൂര്‍ റാഫി ബ്രദേഴ്സിലെ എസ് എ കബീറിന്റെ മകളാണ് ജുമാന. കേന്ദ്രസര്‍വ്വകലാശാല എന്‍ എസ് യു യൂണിറ്റ് വൈസ് പ്രസിഡണ്ട്, യുവശ്രീ പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ആലത്തൂരിലെയും പാലക്കാട്ടെയും യുഡിഎഫ് സ്ഥാനര്‍ഥിക്ക് വേണ്ടിയാണ് ജുമാനയുടെ മുഖ്യ പ്രവര്‍ത്തനം. കോണ്‍ഗ്രസ് കുടുംബാംഗമായി ജനിച്ച ജുമാനക്ക് രാഷ്ട്രീയ പ്രവര്‍ത്തനം കുടുംബകാര്യം പോലെയാണ്. മോദിയുടെ ഫാസിസ്റ്റ് നയത്തിനെതിരെ യുവാക്കളുടെ പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യമെന്ന് ജുമാന പറയുന്നു.
കേന്ദ്ര സര്‍വ്വകലാശാലകളില്‍ കാവിവത്കരണത്തിന് നീക്കം നടത്തുന്നു. ഇത് ചെറുക്കാനായില്ലെങ്കില്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ന്നുപോവും. കൂടാതെ രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കുന്ന മോദിയുടെ ഭരണത്തില്‍ നിന്നും രാഷ്ട്രത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും ജുമാന പറയുന്നു. വിദ്യാര്‍ഥികളും യുവജനങ്ങളും രാഷ്ട്രീയത്തോട് മുഖം തിരിഞ്ഞ് നില്‍ക്കാതെ മുഖ്യധാരയിലേക്ക് വരണമെന്നും ഈ പ്രത്യേകസാഹചര്യത്തില്‍ രാഷ്ട്രത്തിനായി രംഗത്തിറങ്ങിയില്ലെങ്കില്‍ ഭാവി ഉരുണ്ടതാവുമെന്നുമാണ് ജുമാനയുടെ അഭിപ്രായം. മടിച്ച് നില്‍ക്കാതെ രാഷ്ട്രത്തിനായി കൈകോര്‍ക്കണമെന്നാണ് ജുമാന യുവാക്കളോട് ആവശ്യപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Palakkad, Kerala, Women, Trending, Student, Congress, Election, Youth, a student active in election campaign in Alathur

Powered by Info News For You

Comments
Post a Comment