പുതുകഥകള്‍ പാരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നത് നല്ല സൂചന: എസ് കൃഷ്ണകുമാര്‍

ചെറുവത്തൂര്‍: (www.kasargodvartha.com 10.04.2019) പുതുകഥകള്‍ പാരിസ്ഥിക സംരക്ഷണത്തിന് പ്രാധാന്യം നല്‍കി വരുന്നത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന സൂചന നല്‍കുന്നു ണ്ടെന്ന് സര്‍വ്വവിജ്ഞാനകോശം അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. 'നോവലിസ്റ്റ് സുകുമാരന്‍ വെങ്ങാട്ടിന്റെ ജീവിതം കീറിയ പേജുകള്‍' നോവല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തുകാരന്‍ സുറാബ് പുസ്തകം ഏറ്റുവാങ്ങി. ഫോക് ലോര്‍ എഴുത്തുകാരന്‍ ചന്ദ്രന്‍ മുട്ടത്ത് മുഖ്യ പ്രഭാഷണം നടത്തി. നോവലിസ്റ്റ് ജോസാന്റണി കുരീപ്പുഴ മുഖ്യാതിഥിയായിരുന്നു. ടെന്നിസണ്‍ ഇരവിപുരം പുസ്തക പരിചയം നടത്തി. പി.പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂസഫ് കോട്ടക്കല്‍, പി. വേണുഗോപാലന്‍, പിങ്കി ടെന്നിസണ്‍, സോമന്‍ കരിവെള്ളൂര്‍, സുരേന്ദ്രന്‍ കാടങ്കോട്, വിനോദ് ആലന്തട്ട, ക്ലീറ്റസ് റിച്ചാര്‍ട്, വി. നാരായണന്‍, കെ. നാരായണന്‍ മാസ്റ്റര്‍, വല്ലി രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹരിദാസന്‍ മാടായി സ്വാഗതവും ഷിജി വെങ്ങാട്ട് നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, S Krishna Kumar about environment
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?