ചിക്കന്‍കറി ഉണ്ടാക്കുന്നതിനെ ചൊല്ലി തര്‍ക്കം; പിന്നാലെ ദമ്പതികള്‍ ജീവനൊടുക്കി
ലക്‌നൗ: (www.kvartha.com 12.04.2019) ചിക്കന്‍ കറി ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതികള്‍ വിഷംകഴിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ ബെറേലിയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. മൂന്നു കുട്ടികളുടെ മാതാപിതാക്കളാണ് ചിക്കന്‍ കറി ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് വിഷം കഴിച്ച് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിയ ഭര്‍ത്താവ് ചിക്കന്‍ കറി വയ്ക്കാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ അതിന് വിസമ്മതിച്ചു. ഇതോടെ ഭര്‍ത്താവുതന്നെ കറിവയ്ക്കാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ അടുക്കളയിലെത്തിയ ഭാര്യ വഴക്കാരംഭിച്ചു. ഭര്‍ത്താവും വിട്ടുകൊടുത്തില്ല. വഴക്കുതുടരുന്നതിനിടെ ഭാര്യ വിഷംകഴിച്ചു. അവര്‍ അബോധാവസ്ഥയിലായതോടെ ശേഷിച്ച വിഷം ഭര്‍ത്താവും കഴിക്കുകയായിരുന്നു.
ആനന്ദ് വിഹാരി വര്‍മ(50), ഫൂല്‍മതി എന്നീ ദമ്പതികളാണ് മരിച്ചത്. ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണ് ഉള്ളത്. സിത്താപൂര്‍ ജില്ലയില്‍ ഭര്‍ത്താവിനൊപ്പം കഴിയുകയാണ് 26കാരിയായ മകള്‍ ഷീലു. ആണ്‍മക്കളായ അജിത്, ലളിത് എന്നിവര്‍ മറ്റ് ജില്ലകളില്‍ ജോലി ചെയ്യുകയാണ്.
സംഭവത്തെ കുറിച്ച് മകള്‍ ഷീലു പറയുന്നത് ഇങ്ങനെയാണ്;
ചൊവ്വാഴ്ച വൈകുന്നേരം പിതാവ് തന്നെ ഫോണില്‍ വിളിച്ച് അമ്മ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു എന്നും താനും ജീവനൊടുക്കുന്നു എന്നും പറഞ്ഞു. ഉടന്‍തന്നെ താന്‍ മാതാപിതാക്കള്‍ താമസിക്കുന്ന സ്ഥലത്ത് തന്നെയുള്ള അങ്കിളിനെ വിളിച്ച് വിവരം പറഞ്ഞു. അങ്കിള്‍ അയല്‍വാസികളേയും കൂട്ടി വീട്ടിലെത്തുമ്പോഴേക്കും ഇരുവരും അബോധാവസ്ഥയിലായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മാതാവ് മരിച്ചു. പിതാവ് ചികിത്സയ്ക്കിടെ താനും ഭര്‍ത്താവും ആശുപത്രിയിലെത്തിയതിനുശേഷമാണ് മരിച്ചത്.
മാതാവ് വ്രതം അനുഷ്ടിക്കുകയായിരുന്നുവെന്നും അതിനിടെ പിതാവ് നിര്‍ബന്ധിച്ച് ചിക്കന്‍ കറി വെക്കാന്‍ പറയുകയായിരുന്നുവെന്നും ഷീലു പോലീസിനോട് പറഞ്ഞു. വീട്ടില്‍ മാതാപിതാക്കള്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്.
അതേസമയം ആനന്ദും ഫൂല്‍മതിയും സ്‌നേഹത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും അവര്‍ തമ്മില്‍ കലഹങ്ങള്‍ ഉണ്ടാകാറില്ലെന്നും അയല്‍വാസികള്‍ പറയുന്നു. അതുകൊണ്ടുതന്നെ അവര്‍ സംഭവത്തെ ഞെട്ടലോടെയാണ് കണ്ടത്.
ഭാര്യ ആത്മഹത്യചെയ്യാനുള്ള കാരണക്കാരന്‍ താനാണെന്നതിനാലാണ് വിഷം കഴിച്ചതെന്നാണ് ഭര്‍ത്താവ് പോലീസിനോട് നല്‍കിയ മരണ മൊഴി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബുധനാഴ്ച വൈകുന്നേരം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Couple commit suicide after argument over non-veg dinner during Navratras, News, Local-News, Obituary, Dead, Hospital, Treatment, Police, National.

Powered by Info News For You

Comments
Post a Comment