പത്മ പുരസ്‌കാര പട്ടികയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റി; എം ടിയെയും മമ്മൂട്ടിയെും കെ പി എ സി ലളിതയെയും വെട്ടി; സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഒമ്പത് പേരില്‍ തെരഞ്ഞടുക്കപ്പെട്ടത് രണ്ട് പേര്‍ മാത്രം; വെട്ടിത്തിരുത്ത് ആര്‍എസ്എസ് നിര്‍ദ്ദേശപ്രകാരമെന്ന് സൂചന

തിരുവനന്തപുരം: (www.kvartha.com 03.04.2019) പത്മ പുരസ്‌കാരങ്ങള്‍ക്കായി കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച 50 പേരുടെ പട്ടികയില്‍നിന്നു സാഹിത്യകാരന്‍ എം ടി വാസുദേവന്‍നായര്‍, നടന്‍ മമ്മൂട്ടി, നടി കെ പി എ സി ലളിത തുടങ്ങിയവരെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയതായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജനുവരിയിലാണ് പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ എം സൂസെപാക്യം, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, മാധ്യമപ്രവര്‍ത്തകന്‍ കെ മോഹനന്‍ എന്നിവരും ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. മംഗളം ചാനലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആര്‍എസ്എസ് നിര്‍ദേശപ്രകാരമാണ് പട്ടിക വെട്ടിത്തിരുത്തിയതെന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട്.


കേരളം സമര്‍പ്പിച്ച പട്ടികയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടതു രണ്ടുപേര്‍ മാത്രമാണ്. സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിക്കാത്ത മൂന്നുപേര്‍ക്കും പുരസ്‌കാരം ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പട്ടികയിലുണ്ടായിരുന്ന മോഹന്‍ലാലിന് പത്മഭൂഷണും കെ ജി ജയന് പത്മശ്രീയും ലഭിച്ചു. പട്ടികയിലില്ലാത്ത നമ്പി നാരായണന്‍, കെ കെ മുഹമ്മദ്, സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Award, RSS, Patma Awards, Controversy in Patma Awards


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?