എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍
തൃശൂര്‍: (www.kasargodvartha.com 15.04.2019) തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുക്കാട്ടുകരയിലെ എന്‍ ഡി എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്‍ വശത്ത് സ്ഥാപിച്ചിരുന്ന ബാനറുകളും പോസ്റ്ററുകളുമാണ് നശിപ്പിച്ചത്. പിന്നില്‍ സി പി എമ്മാണെന്ന് ബി ജെ പി ആരോപിച്ചു.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. രണ്ട് ബൈക്കുകളിലായെത്തിയ ആറ് പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയം. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പായതോടെ സി പി എമ്മിന്റെ അസഹിഷ്ണുതയാണ് അക്രമത്തിലൂടെ വ്യക്തമായതെന്ന് ബി ജെ പി തൃശൂര്‍ ജില്ലാ സെക്രട്ടറി എ നാഗേഷ് സംഭവത്തെ കുറിച്ച് പ്രതികരിച്ചു.
Keywords: Kerala, news, election, Top-Headlines, Trending, NDA Candidate's election boards demolished
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment