മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി; എല്ലാ വിധ നന്മകളും ഉണ്ടാകട്ടെയെന്ന് ലാലേട്ടന്‍

തിരുവനന്തപുരം: (www.kvartha.com 22.04.2019) മോഹന്‍ലാലിന്റെ അനുഗ്രഹം വാങ്ങി തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സുരേഷ് ഗോപി മോഹന്‍ലാലിന്റെ വീട്ടിലെത്തി അനുഗ്രഹം തേടിയത്. സുരേഷ് ഗോപിക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും മോഹന്‍ലാലിന്റെയും അദ്ദേഹത്തിന്റെ അമ്മയുടെയും അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് വിജയപ്രതീക്ഷയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ലാലേട്ടന്റെ മറുപടി ഇങ്ങനെ- അദ്ദേഹത്തിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടയെന്ന് പ്രാര്‍ത്ഥിക്കുന്നു. അതില്‍കൂടുതല്‍ പറയാന്‍ പറ്റില്ലല്ലോ. ഞങ്ങളുടെ സിനിമാ കുടംബത്തില്‍പ്പെട്ടവനാണ്, അടുത്ത സുഹൃത്താണ്. സുരേഷ് ഗോപിക്ക് നല്ലത് വരാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

File Photo

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Keywords: Kerala, Thiruvananthapuram, News, Suresh Gopi, Mohanlal, Trending, Election, Politics, Suresh Gopi seeks Pleasure from Mohanlal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?