തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി സ്‌കേറ്റിങ് റാലിയും ബൈക്ക് റാലിയും

തിരുവനന്തപുരം: (www.kvartha.com 11.04.2019) തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്‌കേറ്റിങ് റാലിയും ബൈക്ക് റാലിയും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 13 ന് വൈകിട്ട് അഞ്ചിന് മാനവീയം വീഥിയില്‍ നിന്ന് എംജി റോഡില്‍ ആയൂര്‍വേദ കോളജിനു സമീപം വരെ നടക്കുന്ന സ്‌കേറ്റിങ് റാലിയില്‍ 25 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. കെ വാസുകി ഫഌഗ് ഓഫ് ചെയ്യും.

14ന് വൈകിട്ട് അഞ്ചിന് മാനവീയം വീഥിയില്‍ നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലിയില്‍ 100 പേര്‍ പങ്കെടുക്കും. മാനവീയം വീഥിയില്‍ നിന്ന് ശംഖുമുഖം കടപ്പുറത്തേക്കാണ് റാലി. ജില്ലാ കളക്ടര്‍ റാലി ഫഌഗ് ഓഫ് ചെയ്യും. വോട്ടര്‍മാരില്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി നടക്കുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Election, Rally, Skating and bike rally will be conducted for Election awareness 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?