ബാലഗോപാലിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് പ്രശസ്ത സാമൂഹികപ്രവര്‍ത്തക ടീസ്ത സെതല്‍വാദും
കൊല്ലം: (www.kvartha.com 20.04.2019) കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് പ്രശസ്ത സാമൂഹികപ്രവര്‍ത്തക ടീസ്ത സെതല്‍വാദ്. വീഡിയോ സന്ദേശത്തിലൂടെയാണ് അവര്‍ ബാലഗോപാലിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത്. ബാലഗോപാലിന്റെ ഫേസ്ബുക്ക് പേജിലാണ് ടീസ്തയുടെ വീഡിയോ പ്രസിദ്ധീകരിച്ചത്.
നാടിന്റെ നന്മയ്ക്കായി ബാലഗോപാലിനെ പോലുള്ളവരെ വോട്ടു നല്‍കി വിജയിപ്പിക്കണമെന്ന് ടീസ്ത വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചത്. വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ നിലപാടിലൂടെയും മണ്‍റോതുരുത്തിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ജി.എസ്.ടിക്കെതിരെ പാര്‍ലമെന്റില്‍ രേഖപ്പെടുത്തിയ വിയോജനത്തിലൂടെയുമെല്ലാം വിവിധ തലങ്ങളില്‍ തനിക്കുള്ള പ്രതിബദ്ധത വ്യക്തമാക്കിയിട്ടുള്ളയാളാണ് ബാലഗോപാല്‍ എന്നും ടീസ്ത വീഡിയോയില്‍ പറയുന്നു.
ഫെഡറലിസം സംരക്ഷിക്കാനും സാമൂഹിക നീതിയും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്താനും അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍ മാതൃകാപരമാണ്. ബാലഗോപാലിനെപ്പോലുള്ള ജനപ്രതിനിധികള്‍ക്ക് തന്റെ മണ്ഡലം നന്നായി നോക്കുന്നതിനും യുവാക്കളുടെ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുന്നതിനുമൊപ്പം രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിശാല കാഴ്ചപ്പാടും വെച്ചുപുലര്‍ത്താനാവുമെന്നും ടീസ്ത ചൂണ്ടിക്കാട്ടി.
സമീപകാല ഇന്ത്യ കണ്ട ഏറ്റവും ദാരുണമായ വംശഹത്യക്ക് 2002ല്‍ ഗുജറാത്ത് സാക്ഷ്യം വഹിച്ചപ്പോള്‍, അതിന് നേതൃത്വം കൊടുത്തവര്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച് ലോക ശ്രദ്ധ നേടിയ സാമൂഹിക പ്രവര്‍ത്തകയാണ് ടീസ്ത സെതല്‍വാദ്. കൂട്ടക്കൊല നടക്കുമ്പോള്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് എം.പി. ആയിരുന്ന ഇഹ്‌സാന്‍ ജാഫ്രിയെ ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ വെച്ച് കൊലപ്പെടുത്തിയ കേസ് നടത്താന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പോലും സഹായത്തിനെത്താതിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ സഹധര്‍മ്മിണി സാക്കിയ ജാഫ്രിക്ക് ഒപ്പം നിന്ന് നിയമപോരാട്ടം നടത്തിയ ചരിത്രമുണ്ട് ടീസ്തയ്ക്ക്.
അതുകൊണ്ടു തന്നെ നരേദ്ര മോഡി മുതല്‍ താഴോട്ടുള്ള എല്ലാ സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും നിരന്തരമായ വേട്ടയാടലുകളുടെ ഇരകൂടിയാണ് തീസ്ത. ഒട്ടേറെ തവണ സംഘപരിവാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും, ഭരണകൂടങ്ങളെ ഉപയോഗിച്ചുള്ള പീഡനങ്ങള്‍ തുടര്‍ന്നിട്ടും ടീസ്ത സെതല്‍വാദിന് ഈ രാജ്യത്തോടും, അതിന്റെ ഭരണഘടനയോടുമുള്ള പ്രതിബന്ധതയെ അലിയിച്ചു കളയാന്‍ കഴിഞ്ഞിട്ടില്ല. 2007 ല്‍ പദ്മശ്രീ നല്‍കി രാജ്യം അവരോട് ആദരവ് കാട്ടി.

നീതിയുടെ പക്ഷത്ത് ഉറച്ചു നിന്ന് നടത്തിയ തന്റെ ജീവിത പോരാട്ടങ്ങളടങ്ങിയ ഓര്‍മ്മകുറിപ്പിനു ടീസ്ത നല്‍കിയ പേര് ഭരണഘടനയുടെ കാലാള്‍ പടയാളി എന്നാണ്. രാജ്യവും അതിന്റെ ഭരണഘടനയും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലത്ത് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്റേതായ ചുമതല വഹിക്കാനുണ്ടെന്ന് ടീസ്ത വിശ്വസിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Famous social worker Teesta setalvad also voting for Balagopal, Kollam, News, Politics, Lok Sabha, Election, Trending, Kerala.

Powered by Info News For You

Comments
Post a Comment