എന്‍ കെ പ്രേമചന്ദ്രന്റെ കള്ളക്കളിക്കു കനത്ത തിരിച്ചടി നല്‍കും: മന്ത്രി തോമസ് ഐസക്
കൊല്ലം: (www.kvartha.com 20.04.2019) കൊല്ലം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍ വോട്ട് കച്ചവടത്തിനായി ഒരു വിഭാഗം ബി ജെ പി നേതാക്കളുമായി ഉണ്ടാക്കിയ രഹസ്യധാരണ പുറത്തുവന്നുവെന്നും ബി ജെ പിക്ക് ഉള്ളില്‍ നിന്നുതന്നെ ഈ ധാരണക്ക് സ്ഥിരീകരണം ലഭിച്ചുവെന്നും മന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബി ജെ പി സ്ഥാനാര്‍ഥി ദുര്‍ബലനായ സാഹചര്യത്തില്‍ തനിക്ക് ബി ജെ പിക്കാര്‍ വോട്ട് ചെയ്യുന്നതില്‍ എന്താണ് അപാകതയെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ചോദിച്ച സാഹചര്യത്തില്‍ രാജ്യത്തെ മതനിരപേക്ഷ ശക്തികളോടു മാപ്പു പറയാന്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ എസ് എസിനോട് രഹസ്യ ബാന്ധവം പുലര്‍ത്തുന്ന എന്‍ കെ പ്രേമചന്ദ്രനും അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ്, യു ഡി എഫ് നേതൃത്വവും കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിനു തീരാകളങ്കമാണ്.
ബി ജെ പിയുമായുള്ള ബന്ധത്തിനു നേരത്തെ തന്നെ സൂചനകള്‍ പുറത്തുവന്നിരുന്നു. എല്‍ ഡി എഫ് നേതൃത്വം ഇത് സംബന്ധിച്ചു നേരത്തെ മുന്നറിയിപ്പും നല്‍കിയിരുന്നു. സംഘപരിവാറും, ബി ജെ പിയും ഉയര്‍ത്തുന്ന വര്‍ഗീയതക്കെതിരേ ഒരു വാക്കു പോലും വിമര്‍ശനം ഉന്നയിക്കാന്‍ യു ഡി എഫ് സ്ഥാനാര്‍ഥി തയാറല്ല. പ്രകടമായ ബി ജെ പി ആഭിമുഖ്യമുള്ള ഇദ്ദേഹത്തിന് ആദ്യത്തെ പ്രസ്താവന പിന്‍വലിക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു വശത്ത് ബി ജെ പി പ്രീണനവും മറുവശത്തു ന്യൂനപക്ഷ വഞ്ചനയുമാണ് യു ഡി എഫി ന്റെ രാഷ്ട്രീയം. ഈ കള്ളക്കളിക്ക് കൊല്ലം ജനത കനത്ത തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ജില്ലയില്‍ 1,30,672 വോട്ടാണ് ലഭിച്ചത്. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടു പ്രചാരണത്തിനു നേതൃത്വം നല്‍കിയിട്ടും ബി ജെ പിയുടെ വോട്ട് നിലനിര്‍ത്താന്‍ കഴിയില്ലെന്ന് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ തന്നെ സമ്മതിച്ചിരിക്കുന്നു. വളരെ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ കൊല്ലത്ത് അവതരിപ്പിച്ചത് തന്നെ യു ഡി എഫുമായി വോട്ട് കച്ചവടത്തിനുള്ള മുന്‍ ധാരണ പ്രകാരമാണെന്നു വിശ്വസിക്കുന്നവര്‍ ഏറെയാണ്. രാഷ്ട്ര പിതാവിനെ വധിച്ച ആര്‍ എസ് എസിന്റെ പിന്‍ബലം യു ഡി എഫ് തേടുന്നത് അവരുടെ രാഷ്ട്രീയ മര്യാദക്കു ചേരുന്നതല്ല. ബി ജെ പിക്കെതിരേ ദേശീയാടിസ്ഥാനത്തില്‍ പോര്‍ക്കളം തീര്‍ക്കുന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടിനു വിരുദ്ധമാണ് ഈ ചങ്ങാത്തം. കേരളത്തില്‍ പല മണ്ഡലങ്ങളിലും യു ഡി എഫിലേക്കുള്ള വോട്ടു കച്ചവടത്തിന് ബി ജെ പിക്ക് മുമ്പില്‍ സാഷ്ടാംഗം പ്രണാമം നടത്തുകയാണ്. കൊല്ലത്തും ഇതുതന്നെയാണ് അരങ്ങേറുന്നത്.
ഇത് കോണ്‍ഗ്രസിന്റെ പരിതാപകരമായ അവസ്ഥയാണ് വെളിവാക്കുന്നത് അഭിമാനബോധമുള്ള കോണ്‍ഗ്രസുകാര്‍ ഇതില്‍ ദുഃഖിതരാണ്. അവിശുദ്ധ സഖ്യത്തിലൂടെ വോട്ട് നേടാമെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ആഗ്രഹം വ്യാമോഹം മാത്രമാണ്. പരാജയഭീതി പൂണ്ട യു ഡി എഫ് നേതൃത്വം എല്‍ ഡി എഫിനെതിരേ കള്ളപ്രചാരണം നടത്തുകയാണ്. ഈ രഹസ്യകച്ചവടം കൊണ്ടൊന്നും യു ഡി എഫ് കൊല്ലത്തു രക്ഷപ്പെടാന്‍ പോകുന്നില്ല. ബി ജെ പിയില്‍ നിന്ന് എത്ര വോട്ട് മറിച്ചാലും വിജയം എല്‍ ഡി എഫിന് തന്നെയാകും. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലായി എല്‍ ഡി എഫിന് 1,72,980 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഈ രാഷ്ട്രീയ അടിത്തറക്ക് വിള്ളല്‍ വീഴ്ത്താന്‍ യു ഡി എഫിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Politics, Trending, Election, Thomas Issac, BJP, UDF, Thomas Issac against N K Premachandran.

Powered by Info News For You

Comments
Post a Comment