നീതുവിന്റെ ഫോണ്‍ പരിശോധിച്ച നിതീഷ് കണ്ടത് തന്നേന്ന് രാത്രി മറ്റൊരാളുമായി നടത്തിയ മണിക്കൂറുകളോളമുള്ള ചാറ്റ്; അതോടെ സമനില തെറ്റി, കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് പലതവണ ആഞ്ഞാഞ്ഞ് കുത്തി, പിന്നീട് പെട്രോളൊഴിച്ച് തീളൊടുത്തി; സംഭവം വിശദീകരിച്ച് പോലീസ്
തൃശൂര്‍: (www.kvartha.com 06.04.2019) തൃശൂരില്‍ ബി ടെക് വിദ്യാര്‍ത്ഥിനിയായ കാമുകിയെ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി പോലീസ്. പെണ്‍കുട്ടിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് യുവാവ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. നീതുവിന്റെ ഫോണ്‍ പരിശോധിച്ചതിന് ശേഷമാണ് നിതീഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു നിതീഷും നീതുവും . എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിതീഷിന് നീതുവിന് മേല്‍ സംശയം ഉടലെടുത്തത്. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പിന്നീട് ഇരുവരും തമ്മില്‍ കലഹിക്കുന്നത് പതിവായി. ഇതോടെ തനിക്ക് ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.
ഇതനുസരിച്ചാണ് നീതു വിളിച്ചുവരുത്തിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നിതീഷ് അവരുടെ വീട്ടിലെത്തിയത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നീതു സമ്മതിക്കുകയാണെങ്കില്‍ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു ഇയാളുടെ തീരുമാനം. ഇതിനായി ഓണ്‍ലൈന്‍ വഴി വാങ്ങിയ മൂര്‍ച്ചയുള്ള കത്തിയും ഒരു കുപ്പിയില്‍ പെട്രോളും മറ്റൊരു കുപ്പിയില്‍ വിഷവും കരുതിയാണ് നിതീഷ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്റെ വീട്ടിലെത്തിയത്.
തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. എന്നാല്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നിതീഷ് വീട്ടിലെത്തിയത്. നീതു വാതില്‍ തുറന്നുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കുറെ നേരം സംസാരിച്ചു. തനിക്ക് മറ്റൊരാളുമായി ബന്ധമില്ലെന്ന് നീതു തുറന്നുപറഞ്ഞതോടെ നിതീഷ് സന്തോഷത്തിലായി. തുടര്‍ന്ന് ഇയാള്‍ നീതുവിന്റെ വീട്ടില്‍ നിന്നും പോകാനൊരുങ്ങി.
രാവിലെ 6.30ന് നീതുവിന്റെ വീട്ടില്‍ നിന്ന് പിറകുവശത്തുള്ള വാതില്‍ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടര്‍ന്ന് നിതീഷ് തിരികെ മുറിയിലെത്തുകയായിരുന്നു. ഈ സമയം നീതു ബാത്ത്‌റൂമിലായിരുന്നു.
മുറിയില്‍ കണ്ട നീതുവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് നിതീഷ് കണ്ടെത്തുകയായിരുന്നു. ഇതോടെ നിതീഷിന്റെ ഭാവം മാറി. തന്നെ വിദഗ്ദമായി ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞ നിതീഷ് പിന്നീട് മറ്റൊന്നും ആലോചിച്ചില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nitheesh checked chat history of Neethu before killing,Thrissur, News, Local-News, Trending, Murder, Crime, Criminal Case, Police, Kerala.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു നിതീഷും നീതുവും . എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതലാണ് നിതീഷിന് നീതുവിന് മേല്‍ സംശയം ഉടലെടുത്തത്. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പിന്നീട് ഇരുവരും തമ്മില്‍ കലഹിക്കുന്നത് പതിവായി. ഇതോടെ തനിക്ക് ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.
ഇതനുസരിച്ചാണ് നീതു വിളിച്ചുവരുത്തിയതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നിതീഷ് അവരുടെ വീട്ടിലെത്തിയത്. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നീതു സമ്മതിക്കുകയാണെങ്കില്‍ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു ഇയാളുടെ തീരുമാനം. ഇതിനായി ഓണ്‍ലൈന്‍ വഴി വാങ്ങിയ മൂര്‍ച്ചയുള്ള കത്തിയും ഒരു കുപ്പിയില്‍ പെട്രോളും മറ്റൊരു കുപ്പിയില്‍ വിഷവും കരുതിയാണ് നിതീഷ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്റെ വീട്ടിലെത്തിയത്.
തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. എന്നാല്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നിതീഷ് വീട്ടിലെത്തിയത്. നീതു വാതില്‍ തുറന്നുകൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ കുറെ നേരം സംസാരിച്ചു. തനിക്ക് മറ്റൊരാളുമായി ബന്ധമില്ലെന്ന് നീതു തുറന്നുപറഞ്ഞതോടെ നിതീഷ് സന്തോഷത്തിലായി. തുടര്‍ന്ന് ഇയാള്‍ നീതുവിന്റെ വീട്ടില്‍ നിന്നും പോകാനൊരുങ്ങി.
രാവിലെ 6.30ന് നീതുവിന്റെ വീട്ടില്‍ നിന്ന് പിറകുവശത്തുള്ള വാതില്‍ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടര്‍ന്ന് നിതീഷ് തിരികെ മുറിയിലെത്തുകയായിരുന്നു. ഈ സമയം നീതു ബാത്ത്‌റൂമിലായിരുന്നു.
മുറിയില്‍ കണ്ട നീതുവിന്റെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് നിതീഷ് കണ്ടെത്തുകയായിരുന്നു. ഇതോടെ നിതീഷിന്റെ ഭാവം മാറി. തന്നെ വിദഗ്ദമായി ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞ നിതീഷ് പിന്നീട് മറ്റൊന്നും ആലോചിച്ചില്ല.
സമനിലതെറ്റിയ നിതീഷ് കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് മുറിയില്‍ തിരിച്ചെത്തിയ നീതുവിനെ പലതവണ കുത്തുകയായിരുന്നു. ഇതോടെ നീതു ബോധം കെട്ടുവീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയല്‍വാസികളുമെത്തി നിതീഷിനെ പിടികൂടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
Keywords: Nitheesh checked chat history of Neethu before killing,Thrissur, News, Local-News, Trending, Murder, Crime, Criminal Case, Police, Kerala.
Powered by Info News For You

Comments
Post a Comment