സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: (www.evisionnews.co) സ്‌കൂട്ടറില്‍ ലോറിയിടിച്ച് യുവതി ദാരുണമായി മരിച്ചു. ചിറ്റാരിക്കല്‍ സ്വദേശിനിയും കാഞ്ഞങ്ങാട് പത്മ ക്ലീനിക്കിലെ ജീവനക്കാരിയുമായ സീന തോമസ് (26)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഇരിയയിലാണ് സംഭവം. ചിറ്റാരിക്കല്‍ തെക്കില്‍ ഹൗസിലെ ദീപു ജോസഫിന്റെ ഭാര്യയാണ്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇരിയ കുറ്റിക്കാട് മാധവന്‍ നായരുടെ മകള്‍ ഭവിത (25)ന് ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗലാപുരം സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സീനയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 60 പി 6898 നമ്പര്‍ സ്‌കൂട്ടറില്‍ എതിരെ നിന്നും വന്ന കെ.എല്‍ 60 സി. 7449 നമ്പര്‍ ലോറിയിടിക്കുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?