യോഗി ഉത്തര്‍പ്രദേശിനെ പിന്നിലേക്ക് നടത്തിയ വൈറസ്; യോഗിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

ന്യൂ ഡല്‍ഹി: (www.kvartha.com 05.04.2019) മുസ്ലിം ലീഗിനെ 'വൈറസ്' എന്ന് വിശേഷിപ്പിച്ച യോഗി ആദിത്യനാഥിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. യഥാര്‍ത്ഥ വൈറസ് യോഗിയാണെന്നാണ് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജെവാലയുടെ പ്രതികരണം. യോഗി എന്ന വൈറസാണ് ഉത്തര്‍പ്രദേശിന്റെ വികസനം പിന്നോട്ടടിച്ചതെന്ന് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു.

യോഗിക്ക് ഉപതെരഞ്ഞെടുപ്പിലൂടെ ജനം ഒരിക്കല്‍ മറുപടി നല്‍കിയതാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പോടെ അത് പൂര്‍ണമാകുമെന്നും സുര്‍ജെവാല വ്യക്തമാക്കി.


'രാജ്യത്തെ കോണ്‍ഗ്രസിനെയൊട്ടാകെ ബാധിച്ച വൈറാസാണ് മുസ്ലിം ലീഗ്' എന്നാണ് യോഗി ട്വിറ്ററില്‍ കുറിച്ചത്. 1857ല്‍ രാജ്യമൊന്നടങ്കം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ പങ്കുചേര്‍ന്നിരുന്നു. ലീഗ് വന്നപ്പോള്‍ ഐക്യം നഷ്ടമായി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ വൈറസ് വീണ്ടും രാജ്യത്താകമാനം പടരാന്‍ സാധ്യതയുണ്ടെന്നും യോഗി കുറിച്ചിരുന്നു.

യോഗിയുടെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തുവന്നിരുന്നു. യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, New Delhi, Yogi Adityanath, Uttar Pradesh, Politics, Trending, Election, Congress, BJP, IUML, Virus Call; Randeep singh surjewale against yogi adithyanath


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?