ഉണ്ണിത്താന് നേരെ കൊടികെട്ടിയ വടിയെറിഞ്ഞ് അക്രമത്തിന് എല്‍.ഡി.എഫ് ശ്രമം

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന് നേരെ കൊടികെട്ടിയ വടിയെറിഞ്ഞ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അക്രമത്തിന് ശ്രമിച്ചു. ചെര്‍ക്കള ഭാഗത്ത് നിന്നും റോഡ് ഷോയുമായെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെയും പ്രവര്‍ത്തകരെയുമാണ് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ പുതിയ ബസ് സ്റ്റാന്റില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത്. ഇതിനിടെ സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് പിറകെയുണ്ടായ കാറുകള്‍ക്ക് നേരെയും അക്രമമുണ്ടായി. പിന്നീട് പോലീസും നേതാക്കളും യു.ഡി.എഫ് വാഹനങ്ങള്‍ കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു. 

അതിനിടെ പുതിയ ബസ്റ്റാന്റ് പരിസരത്ത് എല്‍.ഡി.എഫ് കലാശക്കൊട്ട് നടക്കുന്നതിനിടെ ബൈക്കിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. 






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?