ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന; മാര്‍ച്ചിലെ വരുമാനം വീണ്ടും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക്

ന്യൂഡല്‍ഹി: (www.kvartha.com 02.04.2019) 
ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണുണ്ടായത്. മാര്‍ച്ചിലെ വരുമാനം വീണ്ടും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നു. 1,06,577 കോടി രൂപയാണ് വരുമാനം. 20,352 കോടി രൂപ കേന്ദ്ര ജിഎസ്ടിയില്‍ നിന്നും 27,520 കോടി രൂപ സംസ്ഥാന ജിഎസ്ടിയില്‍ നിന്നും 50,418 കോടി രൂപ കേന്ദ്ര- സംസ്ഥാന സംയോജിത (ഐജിഎസ്ടി) ഇനത്തിലും ലഭിച്ചതാണ്. 8,286 കോടി രൂപയാണ് സെസായി സര്‍ക്കാരിന് പിരിഞ്ഞ് കിട്ടിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ചരക്ക് സേവന നികുതി വരുമാനം ഇതോടെ 11.77 ലക്ഷം കോടി രൂപയായി. 11.47 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച മൊത്ത വരുമാന ലക്ഷ്യം. പുതുക്കിയ നികുതി വരുമാനത്തിന് മുകളിലെത്തിയതോടെ സര്‍ക്കാരിന് നേട്ടമായി. ബജറ്റ് പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ ജിഎസ്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനമായി കണക്കാക്കിയിരുന്നത് 13.71 ലക്ഷം കോടി രൂപയായിരുന്നു.

FY'19 GST mop up overshoots estimates; March collections at record Rs 1.06 lakh crore, New Delhi, News, National, Business, GST, Government

എന്നാല്‍, മിക്ക മാസങ്ങളിലും വരുമാനം ഒരു ലക്ഷം കോടിയിലെത്താതിരുന്നതോടെ സര്‍ക്കാര്‍ വരുമാന ലക്ഷ്യം പുനര്‍നിശ്ചയിക്കുകയായിരുന്നു. വരുമാന ലക്ഷ്യം ഇതോടെ 11.47 ലക്ഷം കോടിയായി കുറച്ചു.

Keywords: FY'19 GST mop up overshoots estimates; March collections at record Rs 1.06 lakh crore, New Delhi, News, National, Business, GST, Government.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?