മാണിച്ചായനില്ലാതെ എന്ത് കൊട്ടിക്കലാശം; പാലായില്‍ ഇത്തവണ യുഡിഎഫ് കൊട്ടിക്കലാശത്തിന് പകരം പ്രാര്‍ത്ഥനാസംഗമം

പാലാ: (www.kvartha.com 19.04.2019) കോട്ടയത്തുകാര്‍ക്ക് ഇത്തവണ പാലായുടെ മാണിക്യമില്ലാത്ത തെരഞ്ഞെടുപ്പ് ആണ്. തങ്ങളുടെ എല്ലാമെല്ലാമായ കെ എം മണി വിടപറഞ്ഞിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ. അതിന്റെ വേദന നാട്ടുകാര്‍ക്കിടയില്‍ നിന്നും ഇതുവരെ മാറിയിട്ടില്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇത്തവണ വേണ്ടെന്നാണ് കോട്ടയത്തെ യുഡിഎഫിന്റെ തീരുമാനം. പകരം തങ്ങളുടെ മാണിച്ചായന് വേണ്ടി അവര്‍ പ്രാര്‍ത്ഥനാ സംഗമം നടത്തും.

പ്രചരണക്കൊട്ടിക്കലാശം ഒഴിവാക്കി ഏപ്രില്‍ 21 ഞായറാഴ്ച പാലാ കുരിശുപള്ളി കവലയില്‍ പ്രാര്‍ത്ഥനാസംഗമം നടത്തുമെന്ന് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ. സതീഷ് ചൊള്ളാനിയും കണ്‍വീനര്‍ ഫിലിപ്പ് കുഴികുളവും അറിയിച്ചു. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതലാണ് പ്രാര്‍ത്ഥനാസംഗമം നടക്കുക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, K.M.Mani, Kottayam, UDF, Final, Election, Trending, Politics, No final propaganda in Pala. 
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?