ഇതരസംസ്ഥാന സ്വദേശിയായ പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ചോദ്യം ചെയ്ത അമ്മയ്ക്കും കുട്ടിക്കും ആക്രമണത്തില്‍ പരിക്ക്

മലപ്പുറം: (www.kvartha.com 29.04.2019) എടപ്പാളില്‍ ഇതരസംസ്ഥാന സ്വദേശിയായ പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. എടപ്പാളിലെ വ്യാപരമേളയിലെ സ്റ്റാള്‍ ജീവനക്കാരനാണ് മേളയില്‍ ശുചീകരണ ജോലി ചെയ്തിരുന്ന കുട്ടിയെ പീഡിപ്പിച്ചത്. സംഭവം ചോദ്യം ചെയ്ത അമ്മയെയും കുട്ടിയെയും ഇയാള്‍ ക്രൂരമര്‍ദനത്തിനിരയാക്കി. കുട്ടിയ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദിച്ചത്.

മര്‍ദനത്തില്‍ പതിനാറുകാരനായ കുട്ടിയുടെ വിരലൊടിഞ്ഞു. കുട്ടിയുടെ ബന്ധുവിനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനം നടത്തിയെന്ന് സംശയിക്കുന്ന സ്റ്റാള്‍ ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോക്‌സോയ്ക്ക് പുറമെ മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Malappuram, News, Abuse, Child, Assault, Mother, Attack, Abuse against 16 Year Old Boy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?