ഇടുങ്ങിയ വഴിയിലൂടെ രാഹുല്‍ഗാന്ധിയെ കൊണ്ടുപോകാനാവില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍; വയനാട്ടിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി സി സി ഓഫീസില്‍ കയറില്ല
വയനാട്: (www.kvartha.com 03.04.2019) ഇടുങ്ങിയ വഴിയിലൂടെ രാഹുല്‍ഗാന്ധിയെ കൊണ്ടുപോകാനാവില്ലെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭിപ്രായം കണക്കിലെടുത്ത് പത്രികാ സമര്‍പ്പണത്തിന് വയനാട്ടിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി സി സി ഓഫീസില്‍ കയറില്ലെന്ന് ഉറപ്പായി. നേരത്തെ വയനാട്ടിലെത്തുന്ന അധ്യക്ഷന്‍
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം ഡിസിസി ഓഫീസിലെത്തി മുതിര്‍ന്ന നേതാക്കളെ കാണുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതനുസരിച്ച് കല്‍പ്പറ്റയിലെ ഡിസിസി ഓഫീസ് രാജീവ് ഭവന്‍ മോടികൂട്ടുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഡിസിസി ഓഫീസ് പരിസരത്ത് പന്തല്‍ പണി പുരോഗമിക്കുന്നതിനിടെയാണ് രാഹുല്‍ ഇവിടെ എത്തിയേക്കില്ലെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്നത് .
രാഹുല്‍ ഗാന്ധി എത്തുന്ന സാഹചര്യത്തില്‍ വയനാട് നഗരം കനത്ത എസ്പിജി സുരക്ഷയിലാണ്. നഗരത്തില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചുരം കയറിയെത്തുന്ന വാഹനങ്ങളിലടക്കം പരിശോധന നടത്തുകയാണ്. വന്‍ പോലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. വരുന്നതും പോകുന്നതുമായ എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള സുഗന്ധഗിരി അടക്കമുള്ള പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തുന്നുണ്ട്.
രാഹുലിന്റെ വരവിനോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴിക്കോട്ട് യോഗം ചേര്‍ന്നു. കെസി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വയനാട്, കോഴിക്കോട്, മലപ്പുറം ഡി സി സി പ്രസിഡന്റുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
അസമിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം വൈകീട്ട് എട്ട് മണിയോടെയാണ് രാഹുല്‍ ഗാന്ധി കോഴിക്കോട് എത്തുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുന്ന സാഹചര്യത്തില്‍ ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണം എസ് പിജി ഏറ്റെടുത്തു.
അതേസമയം രാവിലെ റോഡ് മാര്‍ഗം വയനാട്ടിലെത്തണമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളി. ചുരംകയറി പോകുന്ന റോഡില്‍ രാഹുലിന് സുരക്ഷയൊരുക്കുന്നത് പ്രായോഗികമല്ലെന്നാണ് എസ് പി ജിയുടെ വിശദീകരണം. ഇതോടെ യാത്ര ഹെലികോപ്റ്റര്‍ മാര്‍ഗമാക്കിയിട്ടുണ്ട്.
പതിനൊന്ന് മണിയോടെ കല്‍പ്പറ്റയിലെ എകെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാനാണ് തീരുമാനം. ഇതിന് വേണ്ടി മൈതാനം സജ്ജമാക്കുന്ന തിരക്കിലാണ് ജില്ലാ ഭരണകൂടവും സുരക്ഷാ ഉദ്യോഗസ്ഥരും. ജെസിബി ഉയോഗിച്ച് മൈതാനം നിരപ്പാക്കുന്ന പണികളെല്ലാം പുരോഗമിക്കുകയാണ്. ഇതിന് പുറമെ പുത്തൂര്‍ വയല്‍ എആര്‍ ക്യാമ്പ് ഗ്രൗണ്ടിലും ബത്തേരി സെന്റ്‌മേരീസ് കോളജ് ഗ്രൗണ്ടിലും കൂടി ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സൗകര്യം ഒരുക്കാനും എസ് പിജി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കല്‍പ്പറ്റയിലെ എകെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലിക്കോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ ഗാന്ധി ബസ് സ്റ്റാന്റിന് സമീപത്തു കൂടെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ റോഡ് മാര്‍ഗം സഞ്ചരിച്ച് കലക്ട്രേറ്റിലെത്തുമെന്നാണ് നിലവിലെ തീരുമാനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള രാഹുലിന്റെ യാത്ര റോഡ് ഷോ രൂപത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരമാവധി അണിനിരത്തി റോഡ് ഷോ ആവേശത്തിലാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ റോഡിനിരുവശവും സുരക്ഷ കണക്കിലെടുത്ത് പോലീസ് ബാരിക്കേഡ് ഉണ്ടാകും. ഇതിനിരുവശത്തും മാത്രമെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇടമുണ്ടാകൂ.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് ശേഷം പിന്നീടുള്ള പ്രചാരണ പരിപാടികള്‍ എങ്ങനെ ആകും അതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ മണ്ഡലത്തില്‍ എല്ലായിടത്തും രാഹുല്‍ ഗാന്ധിക്ക് എത്താനാകുമോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇനിയും വ്യക്തത വരേണ്ടതുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rahul Gandhi to file nomination from Wayanad on April 4, with Priyanka, News, Politics, Trending, Protection, Congress, Rahul Gandhi, Wayanadu, DCC, Office, Lok Sabha, Election, Kerala.

Powered by Info News For You

Comments
Post a Comment