കേരളത്തില്‍ ഭീകരാക്രമണം ഉണ്ടാവുമെന്ന സന്ദേശം വ്യാജം: മുന്‍ സൈനികന്‍ അറസ്റ്റില്‍
ബംഗളൂരു (www.evisionnews.co) കേരളത്തില്‍ ഭീകരാക്രമണമുണ്ടാവുമെന്ന സന്ദേശം വ്യാജമെന്ന ബംഗളൂരു പോലീസ്. വ്യാജ സന്ദേശം അറിയിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായത് ബംഗളൂരു ആവലഹള്ളി സ്വദേശി സ്വാമി സുന്ദര മൂര്‍ത്തിയാണ്. വിരമിച്ച സൈനികനാണ് സ്വാമി സുന്ദരമൂര്‍ത്തി. ഇദ്ദേഹത്തെ ബംഗളൂരു പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് പശ്ചാത്തലത്തില്‍ ഇന്നലെ രാത്രി മുതല്‍ പരിശോധന ശക്തമാക്കിയിരുന്നു. റെയില്‍വേ സ്റ്റേഷനുകള്‍ ആളുകൂടുന്ന ഇടങ്ങള്‍, ആശുപത്രികള്‍, ബസ്‌റെ സ്റ്റാന്റ് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലും കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടാണ് കര്‍ണാടക പൊലീസിന് ഭീകരാക്രമണ ഭീഷണി സന്ദേശം ലഭിക്കുന്നത്. തമിഴും ഹിന്ദിയും കലര്‍ന്ന ഭാഷയിലുള്ള സന്ദേശത്തില്‍ കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നും ട്രെയിനുകളിലടക്കം സ്ഫോടനം നടത്തുമെന്നും അറിയിച്ചത്.
Powered by Info News For You

Comments
Post a Comment