'വെളുക്കാന്‍ തേച്ചത് പാണ്ടായി'; 'ഇത്തിരി ട്രോളുവോ അണ്ണാ' എന്ന് ചോദിച്ച കണ്ണന്താനത്തെ വാരിയലക്കി ട്രോളര്‍മാര്‍; കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പേജില്‍ ട്രോളര്‍മാരുടെ പൊങ്കാല

എറണാകുളം: (www.kvartha.com 13.04.2019) ട്രോളര്‍മാരോട് ഒന്നു ട്രോളാമോ എന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും എറണാകുളത്തെ ബിജെപി സ്ഥാനാര്‍ഥിയും ട്രോളര്‍മാരുടെ സ്ഥിരം 'ഇര'യുമായ അല്‍ഫോന്‍സ് കണ്ണന്താനം.

'ഇത്തിരി ട്രോളുവോ അണ്ണാ' എന്ന തലക്കെട്ടില്‍ ഒരു ചാലഞ്ചായി കൊച്ചി വികസനത്തെ കുറിച്ച് ട്രോളുകളുണ്ടാകി തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കാനാണ് കണ്ണന്താനം ആവശ്യപ്പെട്ടത്. സോഷ്യല്‍മീഡിയയില്‍ സജീവമാവാന്‍ ലക്ഷ്യമിട്ടാണ് കണ്ണന്താനത്തിന്റെ പോസ്റ്റ്. നല്ല ട്രോളര്‍മാര്‍ക്ക് കണ്ണന്താനത്തിനൊപ്പം സെല്‍ഫിയും സമ്മാനം വാഗ്ദാനം ചെയ്തിരുന്നു. നമ്മുടെ കൊച്ചിയ്ക്ക് വേണ്ടിയായതിനാല്‍ ട്രോളുകളില്‍ തന്നെയും കഥാപാത്രമാക്കിയാല്‍ വിരോധമില്ലെന്നും കണ്ണന്താനം പറയുന്നു.


എന്നാല്‍ പോസ്റ്റിട്ട കണ്ണന്താനം വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ്. പോസിറ്റീവ് ട്രോളുകള്‍ പ്രതീക്ഷിച്ച കണ്ണന്താനത്തെ വാരിയലക്കി ഒട്ടിച്ചിരിക്കുകയാണ് ട്രോളര്‍മാര്‍. ഫേസ്ബുക്ക് പോസ്റ്റിന് കീഴെ ട്രോളര്‍മാരുടെ പൊങ്കാലയാണ്. മുമ്പ് 'ഒരു പണിയും ഇല്ലാത്തവരാണ് ട്രോളുണ്ടാക്കി നടക്കുന്നതെ'ന്ന് പറഞ്ഞ കണ്ണന്താനത്തിന്റെ പ്രസ്താവന കമന്റില്‍ ഓര്‍മ്മിപ്പിക്കുന്നവരുമുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Ernakulam, News, Humor, Alphons Kannanthanam, Troll, Troll Pelting against Kannanthanam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?